സൗദിയിൽ കൊവിഡ്-19 മൂലം ഒരാൾ കൂടി മരിച്ചു; വൈറസ് ബാധിച്ചവരുടെ എണ്ണം 1000 കവിഞ്ഞു

സൗദി അറേബ്യയിൽ കൊവിഡ്-19 രോ​ഗം മൂലം ഒരാൾ കൂടി മരിച്ചു. ഇതോടെ രോ​ഗം ബാധിച്ച മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ  എണ്ണം 1000 കവിഞ്ഞു.   ഇന്ന് 112 കൊവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 1031 ആയി. ഓരോ പ്രവിശ്യയിലേയും രോ​ഗികളുടെ എണ്ണം ഇപ്രകാരമാണ് .മക്ക 26 റിയാദ് 34, , താഇഫ് 18, ജിദ്ദ 13, ദമ്മാം 6, ഖത്തീഫ് 5, മദീന 3, ഖോബാര്‍ 2, ഹൊഫൂഫ് 2, ദഹ്റാന്‍ 1, ബുറൈദ 1.  33 പേർക്ക് ചികിത്സയിലൂടെ രോ​ഗം മാറിയതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

രോ​ഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കുവൈത്തിൽ ടാക്സികൾ നിരോധിച്ചു. കുവൈത്ത് മന്ത്രിസഭയാണ ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. . കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  ടാക്‌സികൾ നിരത്തിലിറങ്ങരുതെന്നതാണ് കുവൈത്ത് തീരുമാനിച്ചത്. സർക്കാർ വകുപ്പുകളുടെ വാർത്താസമ്മേളനങ്ങൾ ഇലട്രോണിക് പ്ലാറ്റ്ഫോമിലൂടെ ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വാർത്താസമ്മേളനങ്ങളിൽ ആളുകൾ നേരിട്ട് പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം.

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More