തിരുവനന്തപുരം ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിക്കും. നിരീക്ഷണത്തിലുളളവർ വീടിന് പുറത്ത് ഇറങ്ങി നടക്കുന്നുണ്ടോ എന്ന് അറിയാൻ ജിയോ ഫെൻസിംഗ് സംവിധാനം ഒരുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലാതല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരീക്ഷണത്തിലുള്ളവർ വീട്ടില്‍ ഇരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും അടക്കം 179 പേരുടെ സ്രവ പരിശോധന റിപ്പോർട്ട് നെഗറ്റീവാണെന്ന് കണ്ടെത്തി.
അതേസമയം സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിക്കാണ് അസുഖമുള്ളത്. ഇയാൾ ഗൾഫിൽ നിന്നാണ് തിരുവനന്തപുരത്ത് എത്തിയത്.