കൊവിഡ്-19 ബാധിച്ച് ഇന്ത്യയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവുരടെ എണ്ണം 17 ആയി. രാജസ്ഥാനിലാണ് പുതിയ കൊവിഡ്-19 മരണം റിപ്പോർട്ട് ചെയ്തത്. ഭിൽവാര സ്വദേശിയാണ് മരിച്ചത്. അതേസമയം ഇന്ത്യയിൽ കൊറോ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി.
ബിഹാറിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഒരാൾ ദുബായിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയാണ്. മറ്റൊരാൾ വിദേശത്ത് പോയിട്ടില്ലെന്നാണ് സൂചന. ബിഹാറിൽ ഇതുവരെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയിലും ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 45 ആയി.
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്. ഇന്നലെ 19 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം ചികിത്സയിലുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ-19 കേസുകൾ റിപ്പോർട്ട് ചെയ്തത്