അനുപമ കേസ്; ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്‌

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ശിശുക്ഷേമ സമിതി നിയമപ്രകാരമുളള നടപടികളാണ് സ്വീകരിച്ചത്. അമ്മത്തൊട്ടിലില്‍ നിന്ന് ലഭിക്കുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട കുട്ടികളായാണ് കണക്കാക്കുന്നത്. അതനുസരിച്ചാണ് ശിശുക്ഷേമസമിതി പ്രവര്‍ത്തിച്ചത് എന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. നിയമസഭയിലാണ് വീണാ ജോര്‍ജ്ജ് ഇക്കാര്യത്തിലുളള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് കെ കെ രമ എം എല്‍ എ അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നല്‍കിയിരുന്നു. പിഞ്ചുകുഞ്ഞിനെ അമ്മയ്ക്ക് നഷ്ടപ്പെട്ടത് ഗുരുതരമായ വീഴ്ച്ചയാണ്. ഇക്കാര്യത്തില്‍ ശിശുക്ഷേമസമിതിക്കും ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കും വീഴ്ച്ച പറ്റിയിട്ടുണ്ട് എന്നാണ് കെ കെ രമയുടെ ആരോപണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ ന്യായീകരിച്ച സിപിഎമ്മിനെതിരെ കുഞ്ഞിന്റെ അമ്മ അനുപമ രംഗത്തെത്തി. അന്വേഷണം നടക്കുന്നതിനിടയില്‍ തന്നെ എങ്ങനെയാണ് ഷിജുഖാന്‍ കുറ്റക്കാരനല്ലെന്ന് പറയാനാവുകായെന്ന് അനുപമ ചോദിച്ചു. ഷിജുഖാന്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കില്ലെന്നുമാണ്  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ദിലീഷ് പോത്തന്‍ സംവിധായകന്‍; രേവതിയും ബിജു മേനോനും ജോജുവും മികച്ച അഭിനേതാക്കള്‍

More
More
Web Desk 8 hours ago
Keralam

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ മന:പൂര്‍വ്വം സൃഷ്ടിച്ചത്- വി ഡി സതീശന്‍

More
More
Web Desk 8 hours ago
Keralam

ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോക്ക് പിന്നില്‍ സുധാകരന്‍റെയും സതീശന്‍റെയും ഫാന്‍സ്‌ - എം സ്വരാജ്

More
More
Web Desk 9 hours ago
Keralam

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

More
More
Web Desk 9 hours ago
Keralam

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

More
More
National Desk 11 hours ago
Keralam

മികച്ച ദാമ്പത്യജീവിതത്തിന് സ്ത്രീകള്‍ വീട്ടുജോലി ചെയ്യട്ടേ, പുരുഷന്മാര്‍ പുറത്തുപോകട്ടെ- എന്‍ സി പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

More
More