അഞ്ചുമണി കഴിഞ്ഞ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകരുതെന്ന് ബിജെപി നേതാവ്

ലക്‌നൗ: വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകരുതെന്ന മുന്നറിപ്പുമായി ബിജെപി നേതാവ്. ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണറുമായ ബേബി റാണി മൗര്യയാണ്  ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.  യുപിയിലെ പൊലീസ് സ്റ്റേഷനുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതാണ് റാണി മൗര്യയുടെ പരാമര്‍ശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സന്ധ്യയായാല്‍ പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് പോകുന്നത് ഒഴിവാക്കണം.അടുത്ത ദിവസം രാവിലെ അച്ഛനെയോ സഹോദരനെയോ കൂടെ കൂട്ടി പൊലീസ് സ്റ്റേഷനില്‍ പോയാല്‍ മതി എന്നാണ് റാണി മൗര്യ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ ബജര്‍ദിഹ പ്രദേശത്ത് സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് റാണി മൗര്യയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടെന്നും സംസ്ഥാനത്തെ സ്ത്രീകള്‍ ഇപ്പോള്‍ വളരെ സുരക്ഷിതരാണെന്നും കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി പറഞ്ഞിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതകള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതുവഴി യുപിയിലെ സ്ത്രീകള്‍ക്ക് പരാതി നല്‍കാനുളള ആത്മവിശ്വാസം വര്‍ധിക്കുമെന്നും ആദിത്വനാഥ് പറഞ്ഞിരുന്നു. ഇതിനിടെയാണ് സ്ത്രീകള്‍ വൈകുന്നേരമായാല്‍ പൊലീസ് സ്റ്റേഷനില്‍ പോകരുതെന്ന ബിജെപി നേതാവിന്റെ പരാമര്‍ശം. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
National Desk 21 hours ago
National

നടന്‍ അജിത്തിന്‍റെ പിതാവ് അന്തരിച്ചു

More
More
National Desk 22 hours ago
National

ഹിന്ദുത്വ ട്വീറ്റ്; നടന്‍ ചേതന്‍ കുമാറിന് ജാമ്യം

More
More
National Desk 22 hours ago
National

ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ല് തിരിച്ചയച്ച് ഗവര്‍ണര്‍; വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ

More
More
National Desk 1 day ago
National

ഞാന്‍ ക്യാന്‍സര്‍ ബാധിതയാണ്, നിനക്കായി കാത്തിരിക്കുന്നു; സിദ്ദുവിന് പങ്കാളിയുടെ കത്ത്

More
More
Web Desk 1 day ago
National

ഇന്ത്യയില്‍ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി

More
More