തിരുവനന്തപുരത്തെ ലുലു മാള്‍ ഡിസംബര്‍ 16-ന്; ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലുലു മാള്‍ ഡിസംബര്‍ 16-ന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരിക്കും അധ്യക്ഷത വഹിക്കുക. ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ശശി തരൂര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള മന്ത്രിമാര്‍, വ്യവസായ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാണ് പങ്കെടുക്കുക.

രണ്ടായിരം കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ എന്‍ എച്ച് ബൈപ്പാസിന് സമീപം ആക്കുളത്താണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാളാണ് തിരുവനന്തപുരത്തേത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമുളള മാളുകളിലൊന്നാവും തിരുവനന്തപുരത്തെ ലുലു മാളെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടുലക്ഷം ചതുരശ്ര അടിയിലുളള ലുലു ഹൈപ്പര്‍മാര്‍ട്ടാണ് മാളിന്റെ പ്രധാന ആകര്‍ഷണം. ഇരുന്നൂറിലേറേ ബ്രാന്‍ഡുകള്‍,12 സ്‌ക്രീനുകളുളള മള്‍ട്ടിപ്ലക്‌സ്, എണ്‍പതിനായിരം ചതുരശ്ര അടിയില്‍ കുട്ടികള്‍ക്കായുളള എന്റര്‍ടൈന്‍മെന്റ് സ്‌പോട്ട്, 2,500 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട് എന്നിവയും മാളിലുണ്ട്. 3,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ 8 നിലകളിലായാണ് പാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 6 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 1 day ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More