'കൊതിമൂത്ത് അങ്ങോട്ടുമിങ്ങോട്ടും ചാടും ജോസ് കെ മാണി'- മേജര്‍ രവി

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജോസ് കെ മാണിക്കെതിരായ വിമര്‍ശനം. ജോസ് കെ മാണിക്ക് അധികാരക്കൊതിയാണ്. അധികാരം മോഹിച്ചാണ് അദ്ദേഹം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തിനാലാണ് വീണ്ടും രാജ്യസഭയിലേക്ക് മടങ്ങുന്നത് എന്നാണ് മേജര്‍ രവി പറഞ്ഞത്.

''അങ്ങോട്ടും ചാടും, ഇങ്ങോട്ടും ചാടും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക്. ലോക്‌സഭാ എംപിയായിരിക്കുമ്പോള്‍ രാജിവെച്ച് രാജ്യസഭാ എംപിയാകും. അവിടുന്ന് രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍  മത്സരിച്ച് തോല്‍ക്കും. വീണ്ടും രാജ്യസഭാ എംപിയായി മത്സരിക്കുമെന്ന്. ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്. നമ്മുടെ കാശല്ലെ ഇതിനുവേണ്ടി ചെലവഴിക്കുന്നത്. ഇവര്‍ക്ക് എന്തെങ്കിലും അധികാരം വേണം. 'ഷെയിം ഓണ്‍ യു ജോസ് കെ മാണി'' എന്നാണ് മേജര്‍ രവി പറഞ്ഞത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ജോസ് കെ മാണി എല്‍ ഡി എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് തീരുമാനമായത്. ഈ മാസം (നവംബര്‍) 29-നാണ് രാജ്യസഭാ സീറ്റിലേക്കുളള തെരഞ്ഞെടുപ്പ്. ഈ വര്‍ഷം ജനുവരിയിലാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചത്. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണിമാറ്റത്തെത്തുടര്‍ന്നാണ് രാജിവെച്ചത്. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 8 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More