'എന്‍റെ കുഞ്ഞിനെ തരാതെ ശിശുദിനം ആഘോഷിക്കാന്‍ സർക്കാരിന് മനസാക്ഷിക്കുത്തില്ലേ?'- അനുപമ

തിരുവനന്തപുരം: തനിക്കും കുഞ്ഞിനും നീതി നല്‍കാതെ ശിശുദിനമാഘോഷിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് അനുപമ. എന്റെ കുഞ്ഞിനും വേണം ശിശുദിനം. ഞാനിവിടെ ഇത്രനാളും സമരം ചെയ്തിരിക്കുമ്പോള്‍ എന്റെ കുഞ്ഞിനോട് ഇങ്ങനെ കാണിച്ചവര്‍ അപ്പുറത്ത് ശിശുദിനം ആഘോഷിക്കുകയാണ്. അവര്‍ക്ക് ഒരു മനസാക്ഷിക്കുത്തുപോലും ഉണ്ടാവില്ലേ-  അനുപമ ചോദിച്ചു. ശിശുക്ഷേമ സമിതിക്കുമുന്നിലിരുന്ന് പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് തന്നെ പരിഗണിക്കാതിരിക്കാനാവുമോ എന്നും അനുപമ ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഉണ്ടായാല്‍ അത് അംഗീകരിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശിശുക്ഷേമ സമിതിക്കുമുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരമിരിക്കുകയാണ് അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സി ഡബ്ല്യൂ സി അധ്യക്ഷയെയും പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ സമരം ചെയ്യുന്നത്. വകുപ്പുതല അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണ വിധേയരായവര്‍ സ്ഥാനത്ത് തുടരുമ്പോള്‍ അന്വേഷണം അട്ടിമറിക്കാനുളള സാധ്യതയുണ്ടെന്ന് അനുപമ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19-നാണ് അനുപമ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. കുഞ്ഞിനെ മാതാപിതാക്കള്‍ എടുത്തുകൊണ്ടുപോയെന്ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആറ് മാസത്തിനുശേഷമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടീതല അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More