നന്ദീജല പ്രശ്നം സൗഹാര്‍ദത്തോടെ പരിഹരിക്കാന്‍ തമിഴ്നാട് തയ്യാറാണ് - എം കെ സ്റ്റാലിന്‍

ചെന്നൈ: നന്ദീജല പ്രശ്നം സൗഹാര്‍ദത്തോടെ പരിഹരിക്കാന്‍ തയ്യാറാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ പ്രശ്നം പരിഹരിക്കാനാണ് താത്പര്യപ്പെടുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഐക്യമുണ്ടാകണം. അന്തര്‍സംസ്ഥാന നദികള്‍ സംരക്ഷിക്കേണ്ടത് ഓരോ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ജലക്ഷാമം രൂക്ഷമായ സംസ്ഥാനമാണ് തമിഴ്നാട്. അന്തര്‍സംസ്ഥാന നദികളെ ആശ്രയിച്ചാണ് കര്‍ഷകര്‍ കൂടുതലും കൃഷി ചെയ്യുന്നത്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കാന്‍ തയ്യാറാകണം. അനാവശ്യ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പുരോഗതിക്ക് തടസമാവുകയും, അയല്‍ സംസ്ഥാനങ്ങളുമായി ശത്രുത വളരാന്‍ ഇടയാക്കുകയും ചെയ്യും. അതിനാല്‍ ഇക്കാര്യത്തില്‍ ക്രിയാത്മകവും സൗഹാര്‍ദപരവുമായ രീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ തമിഴ്നാട് തയ്യാറാണ് - സ്റ്റാലിന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരമ്പരാഗത കൃഷിയെ ആശ്രയിച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ജീവിക്കുന്നുണ്ട്. അവരെ കൂടി സംരക്ഷിക്കേണ്ടത് കൂടി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നടന്ന ദക്ഷിണ സോണല്‍ സമിതിയുടെ 29-ാം യോഗത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം പങ്കുവെച്ചത്.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More