വൈക്കോല്‍ കത്തിച്ചതിന് കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: വൈക്കോല്‍ കത്തിച്ചതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കുശേഷമായിരുന്നു  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

'കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കും. വൈക്കോല്‍ കത്തിച്ചതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ പൊലീസ് ഇതുവരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയാണ്. ഇനിമുതല്‍ വൈക്കോലും മറ്റ് അവശിഷ്ടങ്ങളും കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. വൈക്കോല്‍ കത്തിക്കുന്നത് വലിയ മലിനീകരണത്തിന് കാരണമാവുന്നുണ്ട്. അത് മനുഷ്യന്റെ ആരോഗ്യത്തെയും മണ്ണിന്റെ ഫലഭൂയിഷ്ടതയെയുമെല്ലാം ബാധിക്കും.' പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുണ്ടാവുന്ന വായുമലിനീകരണത്തിന് കര്‍ഷകര്‍ വൈക്കോലും മറ്റ് അവശിഷ്ടങ്ങളും കത്തിക്കുന്നതും ഒരു കാരണമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വായുമലിനീകരണ തോത് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയുടെ മുന്നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന താപവൈദ്യുത നിലയങ്ങളും കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകളും അടക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 23 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More