മോഫിയയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണ് - കെ. കെ. രെമ

ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്‍റെ മരണത്തിന്‍റെ ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് കെ. കെ. രെമ എം എല്‍ എ. ആറു വര്‍ഷമായി അഭ്യന്തര വകുപ്പില്‍ സംഭവിക്കുന്ന പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് മൊഫിയയെന്നും രമ പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ കൃത്യമായി പേര് പറഞ്ഞിരിക്കുന്ന സി ഐക്കെതിരെ കൊലാപാതക പ്രേരണകുറ്റത്തിന് കേസ് എടുക്കണമെന്നും രെമ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമാണ്. കഴിഞ്ഞ ആറ് വർഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പർവീൺ. ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി പരാതി നൽകിയ മൊഫിയ പർവീണിനെ പോലീസ് സ്‌റ്റേഷനിൽ ഭർതൃവീട്ടുകാരുടെ മുന്നിൽവച്ച് കളിയാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ആലുവ ഈസ്റ്റ് സി.ഐ സി.എൽ സുധീറിനെതിരെ മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ കൃത്യമായി പറയുന്നുണ്ട്.

ഇത് മൊഫിയയുടെ മരണമൊഴിയായി കണക്കാക്കി സി. ഐക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണകുറ്റത്തിന് കേസ് എടുക്കണം. എന്നാൽ ഇതുവരെ സി. ഐക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണംപോലും നടത്താൻ ആഭ്യന്തരവകുപ്പു തയ്യാറായിട്ടില്ല. പിണറായിവിജയൻ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാൻ തുടങ്ങിയതിൽപിന്നെ പോലീസ് സ്‌റ്റേഷനുകളിൽ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്. പരാതിയുമായെത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് പോലീസിന്റെ ഇഷ്ടവിനോദമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദമാണ് ഇതിനുകാരണം.

ഒറ്റപ്പെട്ട വീഴ്ചകളെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ആഭ്യന്തരവകുപ്പും പോലീസും പ്രവർത്തിക്കുന്നത്. മൊഫിയപർവീണിന്റെത് ഇതിൽ ഒടുവിലത്തേതാണെന്നുമാത്രം.പരാതിയുമായെത്തുന്നവരോട് മാന്യമായി പെരുമാറാനറിയാത്തവരെ അതു പഠിപ്പിക്കുകതന്നെവേണം. ഇക്കാര്യത്തിൽ ഡി.ജി.പിയുടെ ഇടപെടൽ ഉണ്ടാവണം.

നിയമപഠനം നടത്തി നല്ലൊരു ഭാവിജീവിതം സ്വപ്‌നംകണ്ട ആ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആഭ്യന്തരവകുപ്പിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇറങ്ങിപ്പോകുന്നതാണ് നല്ലത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർതന്നെ അവരുടെ അന്തകരാകുന്നത് നോക്കിനിൽക്കാനാകില്ല.

അധികാരത്തിന്റെ ചില്ലുമേടയിലിരുന്ന്, 'പോലീസിന്റെ ആത്മവീര്യം കെടുത്തരുതെന്നു' മുഖ്യമന്ത്രി ആഹ്വനം ചെയ്യുമ്പോൾ, കേരളത്തിലങ്ങോളമിങ്ങോളം പോലീസിനാൽ പൊലിഞ്ഞു പോകുന്ന സാധാരണ ജീവിതങ്ങളെ കാണാൻ അങ്ങ് കണ്ണ് തുറക്കണം. അങ്ങയുടെ പോലീസിന്റെ ആത്മവീര്യം ഞങ്ങൾ ജനങ്ങൾക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More