കൊച്ചി: മലയാള സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ്. ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇവര്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒടിടിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളുമാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നാണ് സൂചന. ആന്റണി പെരുമ്പാവൂറിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലും ലിസ്റ്റിന് സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊവിഡ് പ്രതിസന്ധിമൂലം സമീപകാലത്ത് മലയാള സിനിമകളൊന്നും തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. മിക്ക സിനിമകളും ഒടിടിയിലാണ് റിലീസ് ചെയ്തത്. അടുത്ത കാലത്ത് ആന്റോ ജോസഫിന്റെയും ആന്റണി പെരുമ്പാവൂറിന്റെയും ലിസ്റ്റിന് സ്റ്റീഫന്റെയും ചിത്രങ്ങള്‍ ഒടിടിക്ക് നല്‍കിയിരുന്നു. ഈ ചിത്രങ്ങളുടെയെല്ലാം ടിടിഎസ് കൃത്യമായി അടച്ചിട്ടുണ്ടോ, പടമിടപാടുകള്‍ നേരായ മാര്‍ഗങ്ങളിലൂടെയാണോ നടന്നത്, നിര്‍മ്മാതാക്കളുടെ സാമ്പത്തിക സ്ത്രോതസുകള്‍ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ ആരുടെയും വീടുകളില്‍ പരിശോധന നടക്കുന്നില്ല.