കർണാടകം അടച്ച വഴികള്‍ തുറക്കാൻ പ്രധാനമന്ത്രിയ്ക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

കേരള-കർണാടക അതിർത്തിയിൽ കർണാടകം അടച്ച  എല്ലാ വഴികളും തുറക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് വീണ്ടും മുഖ്യമന്ത്രി കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകം നൽകുന്ന വിശദീകരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കൊവിഡ് -19 വ്യാപനം തടയുന്നതിനു ശക്തമായ നപടികൾ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. രോഗവ്യാപനം തടയാനാണ് ഇത്രയധികം പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്-മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി .

അതിർത്തികൾ അടച്ചതോടെ അവശ്യവസ്തുക്കളുടെ ലഭ്യത കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. മംഗലാപുരത്തേക്ക് ആംബുലൻസ് കടക്കാൻ അനുവദിക്കാതിരുന്നതിൻ്റെ ഭാഗമായി തലപ്പാടിയിൽ ഒരു രോഗി മരിച്ച ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ആളുകളുടെ സഞ്ചാരത്തിനു വേണ്ടി അല്ല അതിർത്തി തുറക്കാൻ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങൾക്കും ചരക്കു ഗതാഗതത്തിനും തടസ്സം നേരിടാതിരിക്കാനാണ് ആവർത്തിച്ച് ഈ ആവശ്യം ഉന്നയിക്കുന്നത്. അതിനാവശ്യമായ നിർദേശങ്ങൾ എത്രയും പെട്ടെന്ന് കർണാടക സർക്കാരിനു നൽകണമെന്ന് ആവശ്യപ്പെട്ടു. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോൾ പ്രാദേശികവും വിഭാഗീയവുമായ താൽപര്യങ്ങൾ രാജ്യ താത്പ്പര്യങ്ങളെ ഹനിക്കാതിരിക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Contact the author

web desk

Recent Posts

Web Desk 20 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More