ഉമ്മന്‍‌ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും കൊതിക്കെറുവ് - ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍‌ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. ഉമ്മന്‍‌ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും കൊതിക്കെറുവാണെന്നും പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നതിന് പകരം നേതാക്കള്‍ പ്രസ്താവനയിലൂടെ സ്വയം ചെറുതാവുകയാണ് ചെയ്യുന്നതെന്നും ഷിബു പറഞ്ഞു. രമേശ്‌ ചെന്നിത്തലയും ഉമ്മന്‍‌ചാണ്ടിയും യു ഡി എഫ് യോഗം ബഹിഷ്ക്കരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ഘടക കക്ഷി നേതാവായ ഷിബു ബേബി ജോണിന്‍റെ പ്രതികരണം. 

വളരെ നല്ല രീതിയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാകും. രണ്ടാമത്തെ തവണയും പരാജയം നേരിടേണ്ടി വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പുതിയ നേതൃത്വത്തിന്‍റെ കീഴില്‍ നിരാശജനകമായ അന്തരീക്ഷം മാറുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അണികളില്‍ ഒരു പ്രതീക്ഷയും ആവേശവും കാണാന്‍ സാധിക്കുന്നുണ്ട്. പഴയ നേതാക്കള്‍ അനാവിശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണ്. നേതാക്കള്‍ കൊതിക്കെറുവ് പറയുന്നത് പോലെയാണ് താഴെ തട്ടിലേക്ക് കാര്യങ്ങള്‍ എത്തുന്നതെന്നും  ഷിബു ബേബി ജോണ്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുനഃസംഘടന ഉൾപ്പെടെ കാര്യങ്ങളിൽ തുടരുന്ന അതൃപ്തിയാണ് ഉമ്മന്‍‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും യു ഡി എഫ് യോഗം ബഹിഷ്കരിക്കാന്‍ കാരണമായത്. സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചിട്ടും കെ പി സി സി പുനസംഘടനയുമായി കോണ്‍ഗ്രസ് നേതൃത്വം മുന്‍പോട്ട് പോയതും ഇരു നേതാക്കളും യു ഡി എഫ് യോഗം ബഹികരിക്കുന്നതിന്‍റെ പ്രധാനകാരണമായിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ചില നീക്കങ്ങളില്‍ ഉമ്മന്‍‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പരസ്യമായി തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാരണങ്ങള്‍ എല്ലാം മുന്‍ നിര്‍ത്തിയാണ് ഇരുവരും യോഗം ബഹിഷ്കരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 10 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More