മാറി നിന്നതും ബിനീഷിന്‍റെ അറസ്റ്റും തമ്മില്‍ ബന്ധമില്ല - കോടിയേരി

തിരുവനന്തപുരം: സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നതും ബിനീഷിന്‍റെ അറസ്റ്റും തമ്മില്‍ ബന്ധമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തനിക്കും കുടുംബത്തിനും നേരെയുണ്ടായത് വേട്ടയാടല്‍ ആയിരുന്നുവെന്നും കോടിയേരി പറഞ്ഞു. രോഗം വന്നതോടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ സാധിക്കാതെയായി. പിന്നെ കൊവിഡ് കൂടെ വന്നപ്പോള്‍ യാത്ര ചെയ്യുന്നതില്‍ പരിമിതിയുണ്ടായി. അതിനാലാണ് അവധിക്ക് പ്രവേശിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ 'മലയാള മനോരമ'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ബിനീഷിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെന്നെ മാറ്റി നിര്‍ത്തിയിട്ടില്ല. എന്‍റെ ശാരീരിക പ്രശ്നങ്ങള്‍ എനിക്ക് മനസിലാകുന്നതെയുള്ളൂ. മറ്റെല്ലാ കാര്യങ്ങളിലും നയരൂപീകരണത്തിലും കമ്മിറ്റികളിലും എല്ലാം ഞാനുണ്ടായിരുന്നു. ജില്ലാ സമ്മേളനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള രണ്ടു ടീമിൽ ഒന്നിൽ ഞാനും ഉള്ളതിനാല്‍ തിരികെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കാന്‍ ഇതാണ് പറ്റിയ സമയമെന്ന് പാര്‍ട്ടിക്ക് തോന്നിയിട്ടുണ്ടാകും. ബിനീഷിന്‍റെ അറസ്റ്റ് ആയിരുന്നു പ്രശ്നമെങ്കില്‍ അവന് ജാമ്യം കിട്ടിയിട്ട് ഒന്നരമാസമായി. എങ്കില്‍ അപ്പോള്‍ തന്നെ തിരികെ പ്രവേശിക്കാമായിരുന്നല്ലോയെന്നും കോടിയേരി ബാലകൃഷന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തിരിച്ചെത്തിയത്. ഇന്നലെ നടന്ന സി പി എം സംസ്​ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരിയുടെ തിരിച്ച് വരവിന് അംഗീകാരം നല്‍കിയത്. ഒരു വർഷത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവ്. കോടിയേരി ബാലകൃഷ്​ണൻ അവധി​യെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ​എ. വിജയ രാഘവനായിരുന്നു​ താൽകാലിക ചുമതല.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: വീണ്ടും വിചാരണ നടത്തണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ

More
More
Web Desk 21 hours ago
Keralam

നടിയെ ആക്രമിച്ച കേസിലെ വിവാദ വ്യവസായി താന്‍ അല്ലെന്ന് കോട്ടയം സ്വദേശി മെഹ്ബൂബ്

More
More
Web Desk 21 hours ago
Keralam

വിതുരയിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ ; റിപ്പോര്‍ട്ട്‌ തേടി മന്ത്രി വീണ ജോര്‍ജ്ജ്

More
More
Web Desk 21 hours ago
Keralam

റിപ്പബ്ലിക് ഡേ പരേഡില്‍ നിന്ന് ഗുരുവിനെ മാറ്റി ശങ്കരാചാര്യരെ കൊണ്ടുവരുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 22 hours ago
Keralam

പിണറായിയെ സ്തുതിച്ചിട്ടില്ല, വരികൾ വിവാദമായതിൽ ദുഃഖം - മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ വി ടി നമ്പൂതിരി

More
More
Web Desk 1 day ago
Keralam

ഗുരുവിനെ ഒഴിവാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധിക്കണം- വെള്ളാപ്പള്ളി നടേശന്‍

More
More