അമരീന്ദര്‍ ജോലി ചെയ്തിരുന്നത് രണ്ട് മണിക്കൂര്‍, ഞാന്‍ ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രം- പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. അമരീന്ദര്‍ സിംഗ് സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്ന് ചരണ്‍ജിത് സിംഗ് ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്നതെന്ന് നിങ്ങള്‍ എന്നോട് ചോദിക്കൂ, നമ്മുടെ മുന്‍ മുഖ്യമന്ത്രി രണ്ട് മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹം വളരെ വൈകിയാണ് എഴുന്നേറ്റിരുന്നത്. അന്ന് ആളുകള്‍ ചോദിക്കുമായിരുന്നു എപ്പോഴാണ് മുഖ്യമന്ത്രി എഴുന്നേല്‍ക്കുക എന്ന്. എന്നാല്‍ ഇന്ന് ഞാന്‍ എപ്പോഴാണ് ഉറങ്ങുക എന്നാണ് ചോദിക്കുന്നത്. കാരണം ഞാന്‍ രണ്ട് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുളളു. ബാക്കിയുളള സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. ആളുകള്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്' -ചരണ്‍ജിത് സിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് നേതൃമാറ്റം വൈകിയതെന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും അമരീന്ദര്‍ സിംഗിനെപോലെ ശക്തനായ ഒരു വ്യക്തിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ പാര്‍ട്ടിക്ക് അതിന്റേതായ സംവിധാനമുണ്ടെന്നും ചന്നി പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിനുമുന്നേതന്നെ അമരീന്ദര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ആരോപിച്ച ചന്നി, പാര്‍ട്ടി വിട്ടിട്ടും ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലും അദ്ദേഹത്തോടൊപ്പം പോയിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More