നയന്‍താരയുടെ പുതിയ സംരംഭം; 'ദി ലിപ് ബാം കമ്പനി'

ചെന്നൈ: സൗന്ദര്യ വര്‍ധക ബിസിനസിലേക്ക് ചുവടുവെച്ച് തെന്നിന്ത്യന്‍ താരം നയന്‍താര. പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. റെനിതാ രാജനുമായി ചേര്‍ന്നാണ് നയന്‍താരയുടെ പുതിയ സംരംഭം. ദ് ലിപ് ബാം കമ്പനി എന്നാണ് കമ്പനിയുടെ പേര്. ലിപ് ബാം ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് കമ്പനി വിപണിയിലെത്തിക്കുക. വ്യത്യസ്ത ഫ്‌ളേവറുകളിലും നിറങ്ങളിലുമുളള ആയിരത്തിലധികം ലിപ് ബാമുകള്‍ വിപണിയിലെത്തിക്കുകയാണ്  ദ് ലിപ് ബാം കമ്പനിയുടെ ലക്ഷ്യം.

ഓരോരുത്തരുടെയും ചുണ്ടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനടക്കം ഉതകുന്ന തരത്തിലുളള ലിപ് ബാമുകളാണ് കമ്പനി പുറത്തിറക്കുന്നത്. 'സ്‌കിന്‍ കെയറിന്റെ കാര്യത്തില്‍ ഞാന്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല. സുരക്ഷിതവും മികച്ച ഗുണമേന്മയുളളതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഞാന്‍ ഉപയോഗിക്കാറുളളു. ദി ലിപ് ബാം കമ്പനിയും എന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും' എന്നാണ് നയന്‍താര കമ്പനിയുടെ ലോഞ്ചിംഗിനിടെ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡോ. റെനിതാ രാജനാണ് ലിപ് ബാം കമ്പനിയുടെ സ്ഥാപക. കമ്പനിയുടെ ഗുണമേന്മയുളള ലിപ് ബാം ഉപയോഗിച്ചതിനുപിന്നാലെയാണ് സംരംഭത്തിന്റെ ഭാഗമാകാന്‍ നയന്‍താര തീരുമാനിച്ചത്. പാര്‍ട്ട്‌നര്‍ വിഗ്നേഷ് ശിവനൊപ്പം റൗഡി പിക്‌ച്ചേഴ്‌സ് എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനിയും നയന്‍താര നടത്തുന്നുണ്ട്. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

അനധികൃത സ്വത്ത്‌ സമ്പാദന കേസ്; ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്

More
More
National Desk 6 hours ago
National

ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

More
More
National Desk 7 hours ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

More
More
Web Desk 7 hours ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

More
More
National Desk 8 hours ago
National

ലഹരിമരുന്ന് പാര്‍ട്ടി; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

More
More
National Desk 10 hours ago
National

നായയെ നടത്താല്‍ അത്ലറ്റുകളെ സ്റ്റേഡിയത്തിന് പുറത്താക്കിയ ഐ എ എസ് ദമ്പതികളെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

More
More