ചണ്ഡീഗഡില്‍ ബിജെപിക്ക് 77% വോട്ട് കുറഞ്ഞു

ചണ്ഡീഗഡ്: ചണ്ഡീഗഡ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 77% വോട്ട് കുറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ നഗരത്തിലെ 35 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ കന്നിയംഗത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് മികച്ച വിജയമാണ് ഇത്തവണ ലഭിച്ചത്. 14 സീറ്റുകളിലാണ് ആം ആദ്മി വിജയിച്ചത്. ബിജെപിക്ക് 12 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ച ബിജെപിക്കാണ് ഇപ്രാവശ്യം കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. 

പട്ടിക ജാതി, വനിതാ സംവരണ സീറ്റുകളിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. ഏഴ് എസ് സി വാർഡുകളിൽ ഒന്നിൽ മാത്രമാണ് ബിജെപി ജയിച്ചത്. 12 വനിതാ സംവരണ മണ്ഡലങ്ങളിൽ  രണ്ടിടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. സിറ്റിങ് മേയർ രവി കാന്ദ് ശർമ്മ ആം ആദ്മിയുടെ ദമൻപ്രീത് സിങ്ങിനോട് 828 വോട്ടിനാണ് തോറ്റത്. ഏഴു വാർഡുകളിൽ  ഇരുനൂറിൽ താഴെ ഭൂരിപക്ഷമാണ് ബിജെപിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ അകാലിദളിന്‍റെ പിന്തുണയോടെയാണ് ബിജെപിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചത്. എന്നാല്‍ ഇത്തവണ അകാലിദളിന്‍റെ വോട്ട് വിഹിതത്തിലും 3% കുറവാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 8% വോട്ട് കൂടുതലാണ് ലഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രിമാരും ബിജെപിയുടെ നിരവധി ദേശീയ നേതാക്കളും പ്രചാരണത്തിനായി രംഗത്തിറങ്ങിയിരുന്നു. ഹിന്ദുത്വ, ജയ് ശ്രീരാം മുദ്രാവാക്യങ്ങൾ, അയോധ്യ ക്ഷേത്രം തുടങ്ങിയ വിഷയങ്ങളെല്ലാം പ്രചാരണത്തിനിടെ ബിജെപി ഉയർത്തിയിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More