ടൂറിസ്റ്റിനെക്കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച് കളഞ്ഞ എസ് ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരന്‍ വാങ്ങിയ മദ്യം റോഡില്‍  ഒഴിപ്പിച്ച് കളഞ്ഞ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം പൊലീസ് സ്റ്റേഷന്‍ ഗ്രേഡ് എസ് ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുണ്ടായിരുന്നത് എന്ന് മനസിലായിട്ടും മദ്യം റോഡിലൊഴിപ്പിച്ച് കളഞ്ഞ് അപമാനിച്ചത് ഗുരുതര പിഴവാണ് എന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്. എസ് ഐയുടെ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാവും എന്നാണ് വിവരം. 

മദ്യം റോഡില്‍ ഒഴിപ്പിച്ചുകളഞ്ഞ് വിദേശ പൌരനെ അപമാനിച്ച പൊലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല. ഒരു ഭാഗത്ത് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് വിദേശസഞ്ചാരികളുള്‍പ്പെടെയുളളവരെ കേരളത്തിലെത്തിക്കാന്‍ ഒരുവിഭാഗം പരിശ്രമിക്കുകയാണ്. അതിനിടയില്‍ ഇങ്ങനെയുളള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍  അത് പരിശോധിക്കപ്പെടണം. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിന് അളള് വയ്ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം എന്നാണ് മന്ത്രി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കോവളത്ത് വിദേശ പൗരന്‍ വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ച് കളഞ്ഞത്. മദ്യം വാങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന വിദേശപൗരനെ ചെക്കിങ്ങിനിറങ്ങിയ പൊലീസ് പിടിച്ചുനിര്‍ത്തുകയായിരുന്നു. ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതോടെ ബില്ല് ചോദിച്ചു. അടുത്തുളള ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും കൈവശം ബില്ല് ഇല്ലെന്നും പറഞ്ഞതോടെ മദ്യം ഒഴിച്ചുകളയാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More