തീവ്രവാദത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്നും ജന്മഭൂമി എഴുതിയേക്കാം- റൈഹാന സിദ്ദിഖ്‌

കോഴിക്കോട്: യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ഭാര്യ റൈഹാനാ സിദ്ദിഖ്. സിദ്ദിഖ് കാപ്പന്‍ തീവ്രവാദപ്രവര്‍ത്തനത്തിന് പരിശീലനം നേടാനായി സൗത്ത് ആഫ്രിക്കയടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന തരത്തിലാണ് ജന്മഭൂമിയടക്കമുളള ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. അതിനെതിരെയായിരുന്നു റൈഹാനയുടെ പ്രതികരണം. വിക്കി പീഡിയയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് സിദ്ദിഖ് കാപ്പനെന്നും വിക്കി പീഡിയയുടെ ക്യാംപെയ്‌ന്റെ ഭാഗമായാണ് സൗത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും റൈഹാന പറഞ്ഞു.

'വിക്കി പീഡിയ മലയാളത്തിനുവേണ്ടി ജോലി ചെയ്യുന്നയാളാണ് കാപ്പന്‍. അവരുടെ ക്യാംപെയ്‌ന്റെ ഭാഗമായി അദ്ദേഹം സൗത്ത് ആഫ്രിക്കയില്‍ പോയിട്ടുണ്ട്. ഡല്‍ഹിയിലെ മാധ്യമസുഹൃത്തുക്കളോട് പറഞ്ഞ് ഫേസ്ബുക്കില്‍ പോകുന്ന വിവരം അപ്‌ഡേറ്റ് ചെയ്തായിരുന്നു യാത്ര. ഭീകരവാദ പ്രവര്‍ത്തനത്തിനുവേണ്ടി രഹസ്യ യാത്ര പോയ ഒരാള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന് സംഘികളല്ലാതെ ആരും വിശ്വസിക്കില്ല. തല്‍സമയത്തില്‍ ശമ്പളം കിട്ടാതെ ലഞ്ച് സ്‌കിപ്പ് ചെയ്തിട്ടുണ്ട് കാപ്പന്‍. ഇനി തീവ്രവാദനപരിശീലനത്തിന്റെ ഭാഗമായാണ് കാപ്പന്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ വായിക്കേണ്ടിവരും' - റൈഹാന പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിദ്ദിഖ് കാപ്പന് വിദേശത്തുനിന്ന് തീവ്രവാദ പരിശീലനം ലഭിച്ചു. കാപ്പന്‍ ഭീകരന്‍ ഡാനിഷ് അബ്ദുളളയുടെ കൂട്ടാളിയാണ്. ദക്ഷിണാഫ്രിക്ക, ജോര്‍ജ്ജിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കാപ്പനെ സഹായിച്ചവരെക്കുറിച്ച് വിവരം ലഭിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകരപ്രവര്‍ത്തനമാണ് കാപ്പന്‍ നടത്തുന്നത് തുടങ്ങിയ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് ജന്മഭൂമി റിപ്പോര്‍ട്ടിലുളളത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More