മോദി ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വരുണ്‍ ഗാന്ധി

ലക്നൌ: ഇന്ദിരാഗാന്ധിയുടെ കൊച്ചു മകനും സഞ്ജയ്‌- മേനകാ ദമ്പതികളുടെ മകനുമായ വരുണ്‍ ഗാന്ധിയുടെ ബിജെപി വിമര്‍ശം രൂക്ഷമാകുന്നു. നിരന്തരം യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചുകൊണ്ടിരുന്ന വരുണ്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് പ്രത്യക്ഷത്തില്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്ത് വര്‍ധിക്കുന്ന തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.‘രാജ്യം ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പണപ്പെരുപ്പം ആകാശം തൊടുകയാണ്. തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനയാണ്’ വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. 

രാജ്യത്തിന്റെ പൊതുമുതലാണ്‌ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യവത്കരണത്തിന്റെ പേരില്‍ എല്ലാം  വിറ്റഴിച്ചാല്‍ പിന്നെ എന്താണ് ഉണ്ടാകാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ആലോചിക്കണമെന്നും വരുണ്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി. അതുകൊണ്ടുതന്നെ അഴിമതിനിറഞ്ഞ രാഷ്ട്രീയത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം. അഴിമതി രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘സ്വാര്‍ത്ഥതയും അഴിമതിയും നിറഞ്ഞതാണ് ഇന്നത്തെ രാഷ്ട്രീയം. രാജ്യത്തെക്കുറിച്ച് ആവലാതിപ്പെടുന്ന സത്യസന്ധരായ ആളുകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണം. നമ്മുടെ കഷ്ടപ്പാടുകളെ.സ്വന്തം പ്രശ്‌നങ്ങളായി കണ്ട് പ്രശ്‌നപരിഹാരം നടത്തുന്ന നേതാക്കളെ തെരഞ്ഞെടുക്കണം’ -എന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ വാക്കുകള്‍. 

ബിജെപിയുടെ പിലിഭിത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ് വരുണ്‍ ഗാന്ധി. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വരുണ്‍ ഗാന്ധി നിരംന്തരം പാര്ട്ടിക്കെതിരായി രംഗത്തുവരുന്നത് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. നിരന്തര വിമര്‍ശനത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ദേശീയ കൌണ്‍സിലില്‍ നിന്ന് അമ്മ മേനകാ ഗാന്ധിയേയും ബിജെപി ഒഴിവാക്കിയിരുന്നു.   

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More