'പ്രവചന സിങ്കമേ...'; വനിത ദിലീപിനെ വെള്ളപൂശുമെന്ന് 2017-ൽ പ്രവചിച്ച മാധ്യമ പ്രവർത്തകന്റെ വൈറൽ കുറിപ്പ്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ കുടുംബസമേതമുള്ള ഫോട്ടോ കവര്‍പേജായി നല്‍കിയ 'വനിത' മാസികയുടെ പുതിയ ലക്കത്തെകുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ വന്നതോടെ ദിലീപ് വീണ്ടും അകത്താകുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് വനിത ദിലീപിന്റെയും കുടുംബത്തിന്റെയും 'എക്സ്ക്ലൂസീവ്' അഭിമുഖവുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു അഭിമുഖം ഉണ്ടാകുമെന്ന് കാലേകൂട്ടി പ്രവചിച്ച മാധ്യമ പ്രവർത്തകൻ ബിനുരാജിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

'രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ സാധ്യതയുള്ളത്- കവര്‍ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോള്‍ മീനാക്ഷിയും ഉണ്ടാകും' എന്ന കുറിപ്പിലെ ആദ്യ വരികളെതന്നെ അന്വർത്ഥമാക്കുന്ന കവർപേജാണ് വനിതയുടെ പുതിയ ലക്കത്തിന്റെത്. 

 ബിനുരാജ് 2017-ൽ എഴുതിയത്: 

രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ സാധ്യതയുള്ളത്- കവര്‍ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോള്‍ മീനാക്ഷിയും ഉണ്ടാകും. "ആ അഗ്നിപരീക്ഷ ഞങ്ങള്‍ അതിജീവിച്ചു" എന്നായിരിക്കും തലക്കെട്ട്. "ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോള്‍ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങള്‍ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നിറഞ്ഞ നന്ദി. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോള്‍ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോള്‍ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടല്‍ കൂടി തുറക്കുന്നുണ്ട്".- ദിലീപ് പറഞ്ഞു നിര്‍ത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുറ്റത്തെ തുളസിത്തറയില്‍ കാവ്യ തെളിയിച്ച ചെരാത് കെട്ടിരുന്നില്ല. ഒരിക്കലും അണഞ്ഞുപോകാത്ത പ്രതീക്ഷയുടെ നാളം പോലെ...

അഴിമതിക്കാരെയും കൊലപാതകികളെയും ഒറ്റ രാത്രി കൊണ്ട് വെള്ള പൂശിയാലും നമ്മള്‍ അതങ്ങട് സഹിക്കും. നമ്മള്‍ അറിയാതെ അവരെ ന്യായീകരിക്കും. സംഘം ചേര്‍ന്ന ന്യായീകരിക്കല്‍ ഒരു സൈക്കോളജിക്കല്‍ പ്രക്രിയ കൂടിയാണ്. അവര്‍ ചെയ്യുമ്പോള്‍ ഞാനും കൂടെ  ന്യായീകരിച്ചില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെ. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയും ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം നരേന്ദ്ര മോദിയും വനവാസത്തിനൊന്നും പോയില്ലല്ലോ. അഴിമതിക്കാരന്‍ മാണിയെ എങ്ങനെ വിശുദ്ധനാക്കാമെന്ന ഗവേഷണപ്രവര്‍ത്തനങ്ങളും നടക്കുന്നു. പിന്നെയാണ് ദിലീപ്! പുതിയ മാധ്യമതന്ത്രങ്ങള്‍ അങ്ങനെയാണ്. കൂട്ടമായ മസ്തിഷ്ക്കപ്രക്ഷാളനത്തില്‍ നമ്മള്‍ ആണ്ടുപോകും., അത് നമ്മള്‍ അറിയുക പോലുമില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 18 hours ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 20 hours ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More
Web Desk 1 day ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 1 day ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More