പാചകപ്പണി ചെയ്യാന്‍ 'ബ്രാഹ്മണരു'ണ്ടോ ?; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സര്‍ക്കുലര്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാചകപ്പണിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം സര്‍ക്കുലര്‍. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ദേഹണ്ഡപ്രവൃത്തി, പച്ചക്കറികള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, പാചകം ചെയ്ത പദാര്‍ത്ഥങ്ങള്‍ അഗ്രശാലയിലേക്കെത്തിക്കല്‍ തുടങ്ങിയ ജോലികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചുളള സര്‍ക്കുലറിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബ്രാഹ്മണര്‍ക്ക് മാത്രം നിയമനം നല്‍കുന്നു എന്ന തരത്തിലുളള സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറക്കിയത്. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരുടെ സഹായികളും ബ്രാഹ്മണരായിരിക്കണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പാചകത്തിനുവരുന്നവര്‍ ശുദ്ധിയുളളവരായിരിക്കണം, ഭക്ഷണപദാര്‍ത്ഥങ്ങള്‍ വൃത്തിയായും ശുചിയായും തയാറാക്കണം. ആത്മാര്‍ത്ഥമായും സമര്‍പ്പണ മനോഭാവത്തോടെയും സേവനം നല്‍കണം തുടങ്ങിയ കാര്യങ്ങളും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെബ്രുവരി പതിനാലിനാണ് ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുക. 23-ന് രാത്രി കൊടിയിറക്കത്തോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും. ജോലി ലഭിക്കുന്നവര്‍ ഉറപ്പിനായി ഒരു ലക്ഷം രൂപ സുരക്ഷാ നിക്ഷേപം ഹാജരാക്കണം. ഫെബ്രുവരി 2-ന് വൈകുന്നേരം മൂന്നുമണിവരെയാണ് ക്വട്ടേഷന്‍ നല്‍കാനുളള സമയം എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More