കേരളമാകാന്‍ ഉത്തര്‍പ്രദേശിന് ഭാഗ്യമുണ്ടാകണം- ശശി തരൂര്‍

തിരുവനന്തപുരം: കേരളമാകാന്‍ ഉത്തര്‍പ്രദേശിന് ഭാഗ്യമുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളമാകുമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ബിജെപി അധികാരത്തിലെത്തിയില്ലെങ്കില്‍ യുപി കേരളമോ കശ്മീരോ ബംഗാളോ ആയി മാറുമെന്നാണ് യോഗി വോട്ടര്‍മാരോട് പറയുന്നത്. യുപിക്ക് ഭാഗ്യമുണ്ടാകണം! കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ എല്ലായിടത്തും അത്ഭുതങ്ങള്‍ സൃഷ്ടിക്കും'-എന്നാണ് ശശി തരൂരിന്റെ ട്വീറ്റ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും യോഗിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. 'പ്രിയപ്പെട്ട യുപി, കേരളത്തെപ്പോലെയാകാന്‍ വോട്ട് ചെയ്യൂ. മതഭ്രാന്ത് വിട്ട് സമത്വ വികസനം, ബഹുസ്വരത, മൈത്രി എന്നിവ തെരഞ്ഞെടുക്കൂ. കേരളീയരും കശ്മീരികളും ബംഗാളികളും അഭിമാനമുളള ഇന്ത്യക്കാരാണ്' -എന്നാണ് വി ഡി സതീശന്‍ ട്വീറ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുപി കേരളമായാല്‍ അവിടുത്തെ ജനങ്ങള്‍ രക്ഷപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 'യോഗി ആദിത്യനാഥ് പേടിക്കുന്നതുപോലെ യുപി കേരളമായി മാറിയാല്‍ അവിടുളള ജനങ്ങള്‍ മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, മികച്ച ജീവിത നിലവാരം എന്നിവ ആസ്വദിക്കും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടാത്ത ഭിന്നതകളില്ലാത്ത സമൂഹമായി യുപി മാറും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്' -എന്നായിരുന്നു പിണറായി വിജയന്‍ ട്വീറ്റ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് യോഗി ആദിത്യനാഥ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭയരഹിതമായ ഒരു ജീവിതം ഉറപ്പുവരുത്താമെന്നാണ് യോഗി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. 'എന്റെ മനസില്‍ തോന്നുന്ന ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. ഈ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചു. സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍പ്രദേശ് കേരളവും കാശ്മീരും പശ്ചിമ ബംഗാളുമാകാന്‍ അധികം സമയം എടുക്കില്ല' എന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More