വസ്ത്രത്തിനുമുകളിലൂടെ കയറിപ്പിടിക്കുന്നത് ലൈംഗികപീഡനമല്ലെന്ന് വിധിച്ച ജഡ്ജി രാജിവെച്ചു

മുംബൈ: വസ്ത്രത്തിനുമുകളിലൂടെ കയറിപ്പിടിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ജഡ്ജി രാജിവെച്ചു. ബോംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേദിവാലയാണ് രാജിവെച്ചത്. ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്്ജായിരുന്ന പുഷ്പയെ വിവാദ ഉത്തരവ് പ്രസ്താവിച്ചതുമൂലം സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനിച്ചിരുന്നു. ഹൈക്കോടതിയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജിവെക്കാനുളള തീരുമാനമെടുത്തത്. സ്ഥിരപ്പെടുത്തുകയോ കാലാവധി നീട്ടുകയോ ചെയ്യാത്തതിനാല്‍ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടിവരുമായിരുന്നു. ഈ സാഹചര്യമില്ലാതാക്കാനാണ് പുഷ്പ ഗനേദിവാല രാജിവെച്ചത്. അവര്‍ ഇനി സാധാരണ അഭിഭാഷകയായി തുടരുമെന്നാണ് വിവരം.  

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പുഷ്പ ഗനേദിവാല വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ പോക്‌സോ നിലനില്‍ക്കില്ല. പോക്‌സോ ചുമത്തണമെങ്കില്‍ പ്രതി പെണ്‍കുട്ടിയെ വസ്ത്രത്തിനുളളിലൂടെ സ്പര്‍ശിക്കണമായിരുന്നു എന്നായിരുന്നു ഗനേദിവാല പ്രസ്താവിച്ചത്. 12 വയസുളള പെണ്‍കുട്ടിയെ പേരക്ക തരാമെന്ന് പറഞ്ഞ് വീടുനുളളിലേക്ക് കൊണ്ടുപോയി മാറിടത്തില്‍ പിടിച്ചു എന്ന കേസിലായിരുന്നു പുഷ്പ ഗനേദിവാലയുടെ വിവാദ വിധി. വിധിക്കെതിരെ രാജ്യവ്യാപകമായി വലിയ തോതിലുളള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തുടര്‍ച്ച് വിഷയം സുപ്രീംകോടതിക്കുമുന്നിലെത്തുകയും ഉത്തരവ് കോടതി റദ്ദാക്കുകയുമായിരുന്നു. വസ്ത്രത്തിനുമുകളിലൂടെയും  ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More