കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ല; കുട്ടി കുടിച്ചത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്‌

കോഴിക്കോട്: കോഴിക്കോട് വരക്കല്‍ ബീച്ചിലെ തട്ടുകടകളില്‍ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തല്‍. നിരോധിച്ച രാസവസ്തുക്കളോ ആസിഡുകളോ പരിശോധനില്‍ കണ്ടെത്തിയിട്ടില്ലെന്നും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് വിനാഗിരി ലായനിയില്‍തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. 

തട്ടുകടകളില്‍ ഉപ്പുലായനിയും വിനാഗിരി ലായനിയും മാത്രമേ ഭക്ഷ്യവസ്തുക്കള്‍ ഉപ്പിലിടാനായി ഉപയോഗിക്കാന്‍ പാടുളളു എന്നാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗുണനിലവാരമുളള സിന്തറ്റിക് വിനാഗിരി ഉപയോഗിക്കണം. തട്ടുകടകളില്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് സൂക്ഷിക്കാനോ ഭക്ഷ്യവസ്തുക്കളില്‍ നേരിട്ട് ചേര്‍ക്കാനോ പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നും നിര്‍ദേശത്തില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട് ബീച്ചിലെത്തി ഉപ്പിലിട്ടത് കഴിച്ച കാസര്‍ഗോഡ് സ്വദേശികളായ കുട്ടികള്‍ക്കാണ് പൊളളലേറ്റത്. എരിവുളള പൈനാപ്പിള്‍ കഴിച്ച കുട്ടികള്‍ വെളളമെന്ന് കരുതി അടുത്തിരുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലിലുണ്ടായിരുന്ന ദ്രാവകം എടുത്ത് കുടിക്കുകയായിരുന്നു. അസ്വസ്ഥത തോന്നിയ കുട്ടി ഉടന്‍തന്നെ തുപ്പുകയും അത് അടുത്ത കുട്ടിയുടെ പുറത്താവുകയും ചെയ്തു. ഇരുവര്‍ക്കും കടുത്ത പൊളളലേറ്റിട്ടുണ്ട്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ലഭിച്ച ആസിഡ് പരിശോധിച്ചപ്പോഴാണ് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 22 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More