യോഗി സ്വന്തം പരാജയം മറയ്ക്കാനാണ് കേരളത്തെ കുറ്റപ്പെടുത്തിയത്- പ്രിയങ്കാ ഗാന്ധി

തെറ്റുപറ്റിയാല്‍ യുപി കേരളംപോലെയാകുമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനങ്ങളുടെ പേരിലല്ല രാജ്യത്തെ ഒന്നായാണ് കാണേണ്ടതെന്നും യോഗി ആദിത്യനാഥ് സ്വന്തം പരാജയം മറയ്ക്കാനാണ് കേരളത്തെ കുറ്റപ്പെടുത്തി സംസാരിച്ചതെന്നും പ്രിയങ്ക പറഞ്ഞു. എല്ലാ മേഖലയിലും പരാജയമായ യോഗി മതത്തെ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുയാണ്. കേരളം വിദ്യാഭ്യാസമടക്കമുളള മേഖലകളില്‍ മുന്‍പന്തിയിലാണ്. ഇതാണോ യോഗി കണ്ട കുറ്റമെന്നും പ്രിയങ്ക ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിക്കുകയായിരുന്നു  പ്രിയങ്ക. 

യുപിയിലെ ജനങ്ങള്‍ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവര്‍ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ കൊന്നവരും ഉന്നാവോ പ്രതികളെ സഹായിക്കുന്നവരുമെല്ലാം അധികാരത്തിലിരിക്കുന്നവരോ അധികാരത്തിലുളളവരുമായി ബന്ധമുളളവരോ ആണ്. ഇരയെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസിന് താല്‍പ്പര്യം. ആക്രമിക്കപ്പെട്ടതിനുശേഷവും സ്ത്രീകള്‍ സമൂഹത്തില്‍ അപമാനിതരാവുകയാണ്. ഇതിനൊന്നും പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് യോഗി ആദിത്യനാഥ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭയരഹിതമായ ഒരു ജീവിതം ഉറപ്പുവരുത്താമെന്നാണ് യോഗി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. 'എന്റെ മനസില്‍ തോന്നുന്ന ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. ഈ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചു. സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍പ്രദേശ് കേരളവും കാശ്മീരും പശ്ചിമ ബംഗാളുമാകാന്‍ അധികം സമയം എടുക്കില്ല' എന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More