കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകാന്‍ നില്‍ക്കുന്ന നേതാക്കളുടെ ലിസ്‌റ്റെടുക്കണം- രാഹുല്‍ ഗാന്ധി

ദ്വാരക: പാര്‍ട്ടിക്കുള്ളിലെ ബിജെപിയിലേക്ക് പോകാന്‍ നില്‍ക്കുന്ന കൗരവരുടെ ലിസ്റ്റ് തയാറാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുതേ ഓഫീസുകളിലെ എ സിയിലിരുന്ന് ഒരു പണിയും ചെയ്യാതെ മറ്റുളളവരെ ശല്യം ചെയ്യുന്ന നേതാക്കളുടെ ലിസ്റ്റ് തയാറാക്കണം എന്നാണ് രാഹുല്‍ ഗാന്ധി നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.  ഇത്തരത്തിലുളള നേതാക്കളാണ് പിന്നീട് ബിജെപിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ പാര്‍ട്ടി നേതാക്കളെയും ഭാരവാഹികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'നമ്മുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് തടസം നില്‍ക്കുന്നത് എന്താണ്? നമുക്ക് രണ്ട് തരം നേതാക്കളാണുളളത്. ഒന്ന് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍. രണ്ടാമത്തെ വിഭാഗം എ സി മുറികളിലിരുന്ന് പ്രസംഗിക്കുകയും മറ്റുളളവര്‍ക്ക് ശല്യമാവുകയും ചെയ്യുന്നവരാണ്. അത്തരം നേതാക്കളുടെ പട്ടിക നാം തയാറാക്കണം. അവര്‍ കൌരവരാണ്. അവരാണ് ബിജെപിയിലേക്ക് പോകുന്നവര്‍. നിങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന 5 നേതാക്കള്‍ മതി. നമ്മള്‍ തെരഞ്ഞെടുപ്പ് ജയിക്കും. 2017-ല്‍ ഞാന്‍ ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ വിജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് പ്രാദേശിക നേതാക്കള്‍ പറഞ്ഞത്. 182-ല്‍ 40/45 സീറ്റുകളേ ലഭിക്കുകയുളളു എന്ന് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അവസാനം ഫലം വന്നപ്പോള്‍ വെറും ഏഴ് സീറ്റുകള്‍ക്കാണ് നമ്മള്‍ തോറ്റത്. ഇപ്പോഴും അതേ സാഹചര്യമാണ്. നമ്മള്‍ വിജയിച്ചുകഴിഞ്ഞു എന്നാണ് ഞാന്‍ പറയുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സി ബി ഐ, ഇ ഡി, തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയും മാധ്യമങ്ങളെയും ഗുണ്ടകളെയും മോദി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'അവര്‍ക്ക് സി ബി ഐയും ഇ ഡിയും മാധ്യമങ്ങളും പൊലീസും ഗുണ്ടകളും നല്ല വസ്ത്രങ്ങളുമൊക്കെയുണ്ട്. എന്നാല്‍ അതിലൊന്നുമല്ല കാര്യം. സത്യസന്ധമായിരിക്കുക എന്നതാണ് പ്രധാനമെന്ന് ഗുജറാത്ത് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയെ നോക്കു, അദ്ദേഹത്തിന് നല്ല വസ്ത്രങ്ങളുണ്ടായിരുന്നോ? കൂടെ ഇ ഡിയോ സി ബി ഐയോ ഉണ്ടായിരുന്നോ? ഇല്ല. കാരണം സത്യം എപ്പോഴും ലളിതമാണ്. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയിച്ചുകഴിഞ്ഞു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസിലാക്കണം. നിങ്ങളത് അംഗീകരിക്കുന്നില്ല. ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇവിടെ കോണ്‍ഗ്രസിനെ ദ്രോഹിച്ചതിനേക്കാളധികം ബിജെപി ജനങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 3 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More