യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ സ്വന്തം ചെലവില്‍ രക്ഷപ്പെടണമെന്ന എംബസിയുടെ നിര്‍ദ്ദേശം മനുഷ്യത്വ രഹിതം - ജോണ്‍ ബ്രിട്ടാസ്

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ സ്വന്തം ചെലവിൽ മറ്റ് രാജ്യങ്ങളിലെ അതിർത്തികളിലേക്ക് പോകണമെന്ന ഇന്ത്യൻ എംബസിയുടെ നിർദേശം അപകടകരവും മനുഷ്യത്വ രഹിതവുമാണെന്ന് സിപിഎം എം. പി. ജോണ്‍ ബ്രിട്ടാസ്. അതിര്‍ത്തിയിലേക്ക് എത്താന്‍ ശ്രമിച്ചവര്‍ക്ക് യുക്രൈൻ സൈന്യത്തിന്റെ ആക്രമണം നേരിടേണ്ടി വന്നു. സൈന്യം മലയാളി വിദ്യാർത്ഥികളുടെയടക്കം മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതൽ 8 മണിക്കൂർ പലരെയും  തടഞ്ഞുനിർത്തി, അവർക്കുനേരെ കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. രക്ഷപെടാനുള്ള കൊതികൊണ്ട് ഇതെല്ലം സഹിച്ച്  അതിർത്തിയിലേക്കെത്തിപ്പെടുന്ന വിദ്യാർഥികൾ ആകട്ടെ കൊടും തണുപ്പില്‍ കുടുങ്ങികിടക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

എവിടെയാണ് സുരക്ഷിത സ്ഥാനം,എങ്ങോട്ടേയ്ക്കാണ് പോകേണ്ടത് എന്നറിയാതെ ആശങ്കയുടെ നടുവിലായ ഒരുപാട്പേർ, കരുതി വെച്ചിരിക്കുന്ന ഭക്ഷണവും  വെള്ളവും തീർന്നുപോയേക്കാം എന്ന ഭയവും രക്ഷപെട്ട്‌ എങ്ങനെയും നാട്ടിലെത്താനുള്ള ശ്രമവും. യുക്രൈനിൽ നിന്നും മലയാളികൾ  അടക്കം ഒരുപാട് വിദ്യാർത്ഥികളുടെ അഭ്യർത്ഥനകൾ  ദിവസങ്ങളായി നമ്മൾ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും അറിയുകയാണ്.

വിദ്യാർത്ഥികളോട് അതിർത്തിയിലേക്ക് നീങ്ങാനാണ് ഇന്ത്യൻ എംബസി നിർദേശിച്ചത്. സ്വന്തം ചെലവിൽ അതിർത്തികളിലേക്ക് പോകണമെന്ന ഇന്ത്യൻ എംബസിയുടെ നിർദേശം അപകടകരവും മനുഷ്യത്വ രഹിതവുമാണ് എന്ന് പറയേണ്ടി വരുന്നു. ‘സ്വന്തം ഉത്തരവാദിത്തത്തിൽ പടിഞ്ഞാറൻ യുക്രൈൻ വഴി രക്ഷപ്പെട്ടോളൂ' യുക്രെയ്നിൽ കുടുങ്ങിയവർക്കായി ഇന്ത്യൻ എംബസിയുടെ നിർദേശമിതായിരുന്നു. മറ്റൊരു വഴിയുമില്ലാതെ ഇറങ്ങിയവർ നേരിട്ടതോ യുക്രൈൻ സൈന്യത്തിന്റെ ആക്രമണവും. സൈന്യം മലയാളി വിദ്യാർത്ഥികളുടെയടക്കം  മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതൽ 8 മണിക്കൂർ പലരെയും തടഞ്ഞുനിർത്തി, അവർക്കുനേരെ കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. രക്ഷപെടാനുള്ള കൊതികൊണ്ട് ഇതെല്ലം സഹിച്ച്  അതിർത്തിയിലേക്കെത്തിപ്പെടുന്ന വിദ്യാർഥികൾ ആകട്ടെ കൊടും തണുപ്പില്‍ കുടുങ്ങികിടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും അതിർത്തിയിലേക്കെത്തിപ്പെടാൻ പോലും  പറ്റാത്തവർ വേറെയും.

ജീവൻ പണയം വെച്ച്  കിലോമീറ്ററുകളോളം നടന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ഷെൽട്ടറുകളിൽ കഴിയുന്നത് അതിലും വലിയ ആശങ്കയിലാണ്..വിസ പ്രോസസിംഗ്  എന്ന പേരിൽ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നു... മറ്റ് രാജ്യക്കാരുടെ ഉന്തിലും തള്ളിലും പെട്ട്പോകുന്നു,‌പരിക്കേൽക്കുന്നു,മർദ്ദനങ്ങൾ ഏൽക്കേണ്ടി വരുന്നു..ഇതൊക്കെ കടന്നാലേ ഇന്ത്യൻ എംബസ്സിയുടെ ഓപ്പറേഷൻ ഗംഗയിലേക്ക് എത്താനാകു. എല്ലാവരെയും സുരക്ഷിതരായി അതിർത്തിയിലെത്തിക്കേണ്ട ഉത്തരവാദിത്വം അടക്കം ഇന്ത്യൻ എംബസ്സി ഏറ്റെടുക്കേണ്ടതാണ്.യുക്രൈൻ അതിർത്തികളിൽ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ സംഘങ്ങളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കണം. രാജ്യസഭാ എം പി എന്ന നിലയിൽ വിദേശകാര്യവകുപ്പുമായി നിരന്തരം സംസാരിക്കുന്നുണ്ട്.വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ എസ്‌ ജയ് ശങ്കറിന് ഈ വിഷയവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചു കഴിഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More