നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേടില്‍ മുന്‍ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റില്‍

ഡല്‍ഹി: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍ എസ് ഇ) ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ സി ഇ ഒ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് സി ബി ഐ ചിത്രയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച സി ബി ഐ പ്രത്യേക കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു. അതിനുപിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അവരെ വൈദ്യപരിശോധനകള്‍ക്കുശേഷം സി ബി ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. 2013 മുതല്‍ 2016 വരെയുളള കാലയളവില്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡിയായിരുന്നു ചിത്ര രാമകൃഷ്ണ. ഈ കാലയളവില്‍ തിരിമറികളും ക്രമക്കേടുകളും നടത്തിയെന്നാണ് കണ്ടെത്തല്‍.

'ഹിമാലയന്‍ യോഗി' എന്ന് വിളിക്കുന്ന വ്യക്തിയുമായി എന്‍ എസ് ഇയുടെ രഹസ്യവിവരങ്ങള്‍ പങ്കുവെച്ചതുള്‍പ്പെടെയുളള ഗുരുതരമായ ക്രമക്കേടുകളാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യും സി ബി ഐയും കണ്ടെത്തിയത്. നേരത്തെ മൂന്ന് ദിവസത്തോളം ചോദ്യംചെയ്‌തെങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും ചിത്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി ബി ഐ കോടതിയില്‍ അറിയിച്ചിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വ്യക്തിപരമായ കാര്യങ്ങള്‍ക്കും എന്‍ എസ് ഇയുടെ കാര്യങ്ങള്‍ക്കുമെല്ലാം യോഗിയുടെ നിര്‍ദേശങ്ങള്‍ തേടാറുണ്ട് എന്നായിരുന്നു ചിത്ര രാമകൃഷ്ണ സെബിയുടെ അന്വേഷണത്തിനിടെ പറഞ്ഞത്. ഇ മെയില്‍ വഴിയായിരുന്നു യോഗിയുമായി സംസാരിച്ചിരുന്നതെന്നും ചിത്ര സെബിക്ക് മൊഴി നല്‍കിയിരുന്നു. ചിത്ര രാമകൃഷ്ണയിലൂടെ എന്‍ എസ് ഇയെ നിയന്ത്രിച്ച ഹിമാലയത്തിലെ യോഗി എന്‍ എസ് ഇയുടെ മുന്‍ ഓപ്പറേറ്റിംഗ് ഓഫീസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രമണ്യന്‍ എന്നയാളായിരുന്നു എന്ന് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. യോഗി എന്ന് പറഞ്ഞ് ചിത്ര രാമകൃഷ്ണ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതാകാം എന്നാണ് നിലവിലെ നിഗമനം.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More