തല്ലുമാല സിനിമാ സെറ്റില്‍ സംഘര്‍ഷം; ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയെന്ന് ആരോപണം

കൊച്ചി: ടൊവിനോ തോമസ് നായകനായെത്തുന്ന തല്ലുമാല സിനിമാ സെറ്റില്‍ സംഘര്‍ഷം. എച്ച് എം ഡി എസ് മാപ്പിളാസ് ഗോഡൗണില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സിനിമാ പ്രവര്‍ത്തകര്‍ പ്രദേശത്ത് മാലിന്യമിടുന്നത് ചോദ്യംചെയ്ത നാട്ടുകാരനെ നടന്‍ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നാണ് ആരോപണം. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഷമീര്‍ എന്ന യുവാവിനെ കളമശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി മുതല്‍ സ്ഥലത്ത് നാട്ടുകാരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും തര്‍ക്കമുണ്ടായി. ചിത്രീകരണം തടസപ്പെടുത്തിയ നാട്ടുകാര്‍ ചലച്ചിത്ര പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോ ഇടപെടുകയും സിനിമാ സംഘവും നാട്ടുകാരും തമ്മില്‍ ഉന്തും തളളും ഉണ്ടാവുകയുമായിരുന്നു. ടൊവിനോ തോമസും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പിന്നീട് പൊലീസെത്തി ഇരുകൂട്ടരോടും സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉണ്ട എന്ന ചിത്രത്തിനുശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ്, കല്യാണി പ്രിയദര്‍ശന്‍, സൗഭിന്‍ ഷാഹിര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന്  കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിക് ഉസ്മാനാണ്. 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More