പീഡിപ്പിക്കപ്പെട്ടതിന് ശേഷം തുറന്നു പറയാന്‍ വര്‍ഷങ്ങളെടുക്കുന്നതിനോട് തനിക്ക് വിയോജിപ്പാണ് - കെ കെ ശൈലജ

കൊച്ചി: പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിനു ശേഷം തുറന്നു പറയാനും പരാതി നല്‍കാനും വര്‍ഷങ്ങള്‍ എടുക്കുന്നതിനോട് തനിക്ക് വിയോജിപ്പാണെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. മോശമായ പെരുമാറ്റമുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കാനുള്ള ശക്തിയാണ് ഓരോ സ്ത്രീയും ആര്‍ജിക്കേണ്ടതെന്നും ശൈലജ പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ എ എം എം എ സംഘടിപ്പിച്ച പരിപാടിയായ 'ആര്‍ജവ 2022' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശൈലജ. 

'പലപ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ പീഡന പരാതി പറയാന്‍ വര്‍ഷങ്ങള്‍ എടുക്കുകയാണ്. ഈ രീതി അവസാനിപ്പിക്കണം. നമ്മുടെ വിദ്യാഭ്യാസത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠിക്കേണ്ടത്. ഒരു തവണ മോശമായ നോട്ടമോ, പെരുമാറ്റമോ മറ്റൊരു വ്യക്തിയില്‍ നിന്നും അനുഭവപ്പെട്ടാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ നമ്മള്‍ അറിഞ്ഞിരിക്കണം. അതോടൊപ്പം, കുടുംബത്തിലെ ഒരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ ഒപ്പം നില്‍ക്കാന്‍ സാധിക്കണം. ആ സമയം ന്യായമെന്ത് അന്യായമെന്ത് എന്ന രീതിയില്‍ ചിന്തിക്കരുത്. അതൊക്കെ പിന്നീട് വരുന്ന കാര്യങ്ങളാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ താര സംഘടനകള്‍ക്ക് കഴിയണം. അത് തുറന്നു പറയാനുള്ള സൗകര്യമൊരുക്കലും സംഘടനയുടെ ഉത്തരവാദിത്വമാണ്' - കെ കെ ശൈലജ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എം എല്‍ എയുടെ പ്രസ്താവന മീ ടൂവിന് എതിരാണെന്ന ആരോപണം ഉയര്‍ന്നുവരുന്നുണ്ട്. പല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും അതിക്രമണം നേരിട്ടപാടെ പരാതിപ്പെടാന്‍ സാധിക്കില്ല. ശാരീരിക മാനസിക ആഘാതത്തില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് അവര്‍ക്ക് പീഡന പരാതികള്‍ ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്തരം സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കാതെ നിരാശയിലേക്ക് തള്ളിവിടുന്ന തരത്തിലാണ് മുന്‍ ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയെന്നാണ് വിമര്‍ശനം ഉയര്‍ന്നുവന്നിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More