കോണ്‍ഗ്രസിന്റെ വിജയത്തിന് നേതൃമാറ്റം അനിവാര്യം- ശശി തരൂര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വേദനിപ്പിക്കുന്നതായിരുന്നെന്ന്  ശശി തരൂര്‍ എംപി . കോണ്‍ഗ്രസ് സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസ് നിലകൊളളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രീയത്തിനുനല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയുംചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്. നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്'-ശശി തരൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനവിധി അംഗീകരിക്കുന്നെന്നും തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും എന്നാണ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനത്തിനുപിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞത്. 'ജനവിധി അംഗീകരിക്കുന്നു. വിജയികള്‍ക്ക് ആശംസകള്‍. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ ബോധത്തിനും നന്ദി. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും-എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ജനാധിപത്യത്തില്‍ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം. ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തു. സംഘടന രൂപീകരിച്ചു, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി പോരാടി. പക്ഷേ ഞങ്ങളുടെ കഠിനാധ്വാനത്തെ വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല-എന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം വന്നപ്പോള്‍ ഭരണത്തിലിരുന്ന പഞ്ചാബില്‍പോലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് വിജയിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More