കേരളത്തിലെ ജനങ്ങള്‍ സമാധാനത്തിനായി മുന്നോട്ടുവരാന്‍ 'സമാധാന സമ്മേളനം' സഹായിക്കും- ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ സമാധാനത്തിനായി മുന്നോട്ടുവരാന്‍ 'സമാധാന സമ്മേളനം' സഹായിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലോകസമാധാന സമ്മേളനത്തിനായി രണ്ടുകോടി രൂപ അനുവദിച്ച ബജറ്റ് പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  ഈ സാഹചര്യത്തിലാണ് വിമര്‍ശനങ്ങളെ തളളി ധനമന്ത്രി തന്നെ രംഗത്തെത്തിയത്.

'വിമര്‍ശനങ്ങള്‍പോലെ തന്നെ ഈ ആശയത്തെ അനുകൂലിച്ചും നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. എവിടെ യുദ്ധമുണ്ടായാലും അതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് മലയാളികള്‍കൂടിയാണ്. ലോകത്ത് സമാധാനമുണ്ടാവണമെന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. അതുതന്നെയാണ് സമാധാന സമ്മേളനമെന്ന ആശയത്തിനുപിന്നിലുളളത്. സമ്മേളനത്തിന്റെ വിശദമായ രൂപരേഖ പിന്നീട് പുറത്തിറക്കും'- ധനമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാമ്പത്തിക വര്‍ഷത്തില്‍ ലോക സമാധാന സമ്മേളനം നടത്താന്‍ 2 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകളും കാര്‍ട്ടൂണുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തില്‍ ഒരു സമാധാന സമ്മേളനം നടത്തിയാല്‍ ലോകത്തിലാകെ ശാന്തിയുണ്ടാകുമോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ 'അതില്‍ അര്‍ത്ഥമില്ലെന്നും ലോകസമാധാനത്തിനായി ഓരോ സര്‍ക്കാരുകള്‍ക്കും കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതുമാത്രമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും' ധനമന്ത്രി വ്യക്തമാക്കി.

ലോകമാകെയുളള സര്‍ക്കാരുകള്‍ മാരകമായ യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനായി കോടികള്‍ ബജറ്റില്‍ വകയിരുത്തുന്ന കാലത്താണ് കേരളം സമാധാനത്തിനായി സര്‍ഗാത്മകമായ ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കേരളം ഒരു രാജ്യമല്ലെങ്കിലും യുദ്ധംകൊണ്ടും വിഭജനങ്ങള്‍കൊണ്ടും പൊറുതിമുട്ടുന്ന ലോകത്തിന് മഹത്തായ സന്ദേശം നല്‍കാന്‍ സമാധന സമ്മേളനത്തിലൂടെ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More