സോണിയ തുടരും; ആഗസ്റ്റിന് ശേഷം പുതിയ പ്രസിഡന്‍റ്; കുറ്റപ്പെടുത്തലുകള്‍ക്ക് കെ സിയുടെ മറുപടി

ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയത്തിനു ശേഷം കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ട സംഘടനാ പ്രതിസന്ധിക്ക് താല്‍ക്കാലിക ശമനം. കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ആഗസ്റ്റില്‍ നടക്കുന്ന പ്ലീനറി സമ്മേളനം വരെയാണ് സോണിയ ഗാന്ധി താത്കാലിക അധ്യക്ഷയായി തുടരുക. പ്ലീനറി സമ്മേളനം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് യോഗം അവസാനിച്ചത്. എന്ത് ത്യാഗത്തിനും തയാറെന്ന് സോണിയാഗാന്ധി പ്രതികരിച്ചു. തോല്‍വിക്ക് കാരണം ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചതാണെന്നും അഭിപ്രായം ഉയര്‍ന്നു. നേതാക്കളില്‍ ഭൂരിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അടുത്തമാസം (ഏപ്രില്‍) ചിന്തന്‍ ശിബിര്‍ നടത്താന്‍ പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനമായി. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു. സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. അടിയന്തിരമായി നടപ്പിലാക്കേണ്ട തെറ്റുതിരുത്തലുകള്‍ സോണിയ കൈകൊള്ളും. അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തനിക്കെതിരെ നടന്ന വിമര്‍ശനങ്ങള്‍ പോസിറ്റീവായി കാണുന്നുവെന്ന് എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പാര്‍ട്ടിയ്ക്ക് ദയനീയ പരാജമുണ്ടായാല്‍ പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാകും. അവര്‍ പലരീതിയില്‍ പ്രതികരിച്ചെന്നുവരും. താനതിനെ പോസിറ്റീവായാണ് കാണുന്നത്. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് തന്നെ കുറിച്ച് പറയാന്‍ അവകാശമുണ്ട്. വിമര്‍ശനങ്ങള്‍ക്ക് അതീതനായ ആളല്ല താന്‍. തന്നെയല്ല വിമര്‍ശിക്കുന്നത്, താന്‍ വഹിക്കുന്ന പദവിയെയാണ് വിമര്‍ശിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More