കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പോരായ്‌മ സംഭവിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരന്‍. നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും ഡി എം ആര്‍ സി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ നിര്‍മ്മാണങ്ങളില്‍ ഇത്തരത്തില്‍ പോരായ്മകള്‍ സംഭവിക്കാറില്ല. എന്നാല്‍ ഈ വീഴ്ചയെങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോയുടെ പാളത്തിലെ ചരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ചരിഞ്ഞ തൂണിന്റെ പൈലിങ്‌ ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. തൂണ്‍ നില്‍ക്കുന്ന സ്ഥലത്ത് 10 മീറ്റര്‍ താഴെയാണ് പാറ. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മിക്കേണ്ടത്. പൈലിങ് പാറയില്‍ എത്തിയാല്‍ പാറ തുരന്ന് പൈലിങ് പാറയില്‍ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാത്തതാണ് ചരിവിന് കാരണമെന്നാണ് നിഗമനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കി അധികൃതര്‍ പരിശോധന നടത്തിയിരുന്നു. കെ എം ആര്‍ എല്ലിന്‍റെയും ഡി എം ആര്‍ സി എഞ്ചിനീയര്‍മാരുടേയും നേതൃത്വത്തിലാണ് ആദ്യ പരിശോധന നടന്നത്. മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോയെന്ന വിദഗ്ദ പരിശോധനയാണ് ആദ്യം നടത്തിയത്. എന്നാല്‍ പൈലിങ്ങിലെ വീഴ്ചയാണെന്ന് തൂണിന്‍റെ ചെരുവിന്‍റെ കാരണമെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. തൂണില്‍ ചെരിവ് കണ്ടതിനെ തുടര്‍ന്ന് പത്തടിപാലം എത്തുമ്പോള്‍ ട്രെയിനിന്‍റെ വേഗത കുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പേട്ട മുതല്‍ എസ് എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയുടെ പരീക്ഷണയോട്ടത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തൂണിന് ചെരിവ് കണ്ടെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 23 hours ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More