പാര്‍ലമെന്റിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് എ കെ ആന്റണിക്ക് ആജീവനാന്ത പുരസ്‌കാരം

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ എ കെ ആന്റണിക്ക് ലോക്മത് പുരസ്‌കാരം. പാര്‍ലമെന്റിന് നല്‍കിയ മികച്ച സംഭാവനകളാണ് എ കെ ആന്റണിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആജീവനാന്ത പുരസ്‌കാരമാണ് എ കെ ആന്റണിക്ക് ലഭിച്ചത്. എന്‍സിപി നേതാവ് ശരത് പവാര്‍ അധ്യക്ഷനായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. എ കെ ആന്റണിയെക്കൂടാതെ എ ഐ എം ഐ എം പ്രസിഡന്റ് അസസുദ്ദീന്‍ ഒവൈസി, ബിജു ജനതാ ദളിന്റെ ഭര്‍തൃഹരി മഹ്തബ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടെറക് ഒബ്രിയാന്‍, എന്‍ സി പിയുടെ വന്ദനാ ചവാന്‍, ബിജെപിയുടെ തേജസ്വി സൂര്യ, ലോക്കറ്റ് ചാറ്റര്‍ജി, ആര്‍ ജെ ഡിയുടെ മനോജ് കുമാര്‍ ജാ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

പാര്‍ലമെന്റിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എല്ലാ വര്‍ഷവും ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാലുപേര്‍ക്ക് വീതമാണ് പുരസ്‌കാരം നല്‍കുക. പാര്‍ലമെന്റംഗങ്ങള്‍ ചെയ്യുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുരസ്കാരം നല്‍കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂറിയില്‍ ഗുലാം നബി ആസാദ്, സുരേഷ് പ്രഭു, ആര്‍ എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍, മുന്‍ രാജ്യസഭാ സെക്രട്ടറി യോഗേന്ദ്ര നാരായണ്‍, ദി പ്രിന്റ് സ്ഥാകനും എഡിറ്ററുമായ ശേഖര്‍ ഗുപ്ത തുടങ്ങിയവരുള്‍പ്പെട്ട ജൂറിയാണ് വിജയികളെ തീരുമാനിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ശരത് പവാര്‍, മുലായം സിംഗ് യാദവ്, ശരത് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചന്‍, സുപ്രിയാ സുലെ, ഹേമാ മാലിനി, ഭാരതി പവാര്‍, സുസ്മിതാ ദേവ്, രജനീ പാട്ടില്‍ തുടങ്ങിയവരാണ് നേരത്തെ ലോക്മത് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. 

അതേസമയം, ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയിരുന്നു. ഇനിമുതല്‍ താന്‍ മത്സരിക്കുന്നില്ലെന്ന കാര്യം ഹൈക്കമാന്റിനെയും കെ പി സി സിയെയും അറിയിച്ചിട്ടുണ്ടെന്നും തനിക്ക് ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് സോണിയാ ഗാന്ധിക്ക് നന്ദി പറയുന്നു എന്നും എ കെ ആന്റണി പറഞ്ഞിരുന്നു. ആന്റണിക്ക് പകരം രാജ്യസഭാ സ്ഥാനാർത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. 

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More
National Desk 1 day ago
National

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല- ലാലു പ്രസാദ് യാദവ്

More
More
National Desk 1 day ago
National

കോഴ വാങ്ങി വോട്ടുചെയ്യുന്ന എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണം- സുപ്രീംകോടതി

More
More
National Desk 1 day ago
National

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവം; സ്‌റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ 4 പേരെ പിരിച്ചുവിട്ടു

More
More
National Desk 4 days ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 4 days ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More