ജനവിരുദ്ധ പദ്ധതിയുമായി വന്നാല്‍ കല്ല്‌ മാത്രമല്ല അത് കൊണ്ടു വന്ന പ്രസ്ഥാനത്തെയും പിഴുതെറിയും - കെ സുധാകരന്‍

തിരുവനന്തപുരം: ജനവിരുദ്ധ പദ്ധതിയുമായി വന്നാല്‍ കല്ല്‌ മാത്രമല്ല പദ്ധതി കൊണ്ടു വന്ന പ്രസ്ഥാനത്തെയും മണ്ണില്‍ നിന്ന് ജനങ്ങള്‍ പിഴുതെറിയുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കെ റെയില്‍ പദ്ധതിക്കെതിരെ ജനങ്ങള്‍ നടത്തിയ സമരം സമാനതകളില്ലാത്തതാണെന്നും സുധാകരന്‍ പറഞ്ഞു. കല്ലെടുത്ത് കളഞ്ഞാല്‍ പദ്ധതിയില്ലാതാകുമെന്ന് വിചാരിക്കുന്നത് വെറും തെറ്റിധാരണയാണെന്നും പ്രതിപക്ഷം കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇതിനെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്. 

കുട്ടികളുടെ മുന്‍പില്‍ വെച്ച് അച്ഛനമ്മമാരെ മർദ്ദിക്കുന്ന മനുഷ്യത്വരഹിത ദൃശ്യങ്ങൾ ആരുടെയും മനസ്സിൽ നിന്നും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാൻ പിണറായി വിജയൻ്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും  പ്രതികരിക്കാതെ മൗനം നടിക്കാൻ കമ്യൂണിസ്റ്റുകളായി അധ:പതിച്ചിട്ടില്ല കോൺഗ്രസുകാർ. സമരം കോൺഗ്രസ് പൂർണമായി ഏറ്റെടുക്കുകയാണ്. ഈ മണ്ണിൽ, ജനങ്ങളുടെ നെഞ്ചിൽ, അവരുടെ സ്വപ്നങ്ങൾക്ക് മീതെ നിങ്ങൾ നാട്ടിയ ഒരു കല്ല് പോലും അവശേഷിക്കില്ല.  ഈ നാടിന് വേണ്ടി ഞങ്ങൾ അത് പിഴുതെറിഞ്ഞിരിക്കും - സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമ്മമാരുടെയും സഹോദരിമാരുടെയും മേൽ കൈവെക്കാനായി, സി പി എം ഗുണ്ടകളായി അധ:പതിച്ച പിണറായി വിജയൻ്റെ പോലീസ്  സമരഭൂമിയിൽ വന്നു പോകരുത്. ഈ വിഷയത്തിൽ ജന വിരുദ്ധ നിലപാടുമായി മുമ്പോട്ട് പോകുന്ന പിണറായി വിജയനും പോലീസിനുമുള്ള  താക്കീതായി തന്നെ ഇത് കണക്കാക്കണം. ഈ നാടിൻ്റെ നെഞ്ചകം പിളർത്തി, ഒരു ജനതയുടെ കണ്ണുനീർ വീഴ്ത്തി, സ്വസ്ഥതയും സമാധാനവും തച്ചുടച്ച്, കോടികൾ കമ്മീഷൻ കൊയ്യാനുള്ള പിണറായി വിജയൻ്റെ അഴിമതി റെയിൽ കേരള മണ്ണിൽ നടത്തിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More