രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല വൈകാരികമായി പ്രതികരിച്ചത് - പത്മജ വേണുഗോപാല്‍

രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല താന്‍ വൈകാരികമായി പ്രതികരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. തന്‍റെ കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചതാണ്. അര്‍ഹതപ്പെട്ടവര്‍ക്കാണ് രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അധിക്ഷേപങ്ങൾ കേട്ട് ഓടിയൊളിക്കുന്ന ആളല്ല താന്‍. പറയാനുള്ളത് ഇനിയും പറയുമെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യസഭാ സീറ്റ് കൈ വിട്ടതിന് പിന്നാലെ മനം മടുത്തുവെന്നും തന്നെ സഹായിച്ചതും ദ്രോഹിച്ചതും പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും വ്യകതമാക്കിക്കൊണ്ട് പത്മജ വേണുഗോപാല്‍ ഇന്നലെ എഴുതിയ കുറിപ്പ് വൈറല്‍ ആയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

രാജ്യസഭാ സീറ്റ്‌ കിട്ടാത്തതുകൊണ്ടാണ് ഞാൻ ഇന്നലെ പോസ്റ്റ്‌ ഇട്ടത് എന്ന ചിലരുടെ കമന്റ്‌ കണ്ടു. രാജ്യസഭാ സീറ്റിനായി ഞാൻ ഒരു പരിശ്രമവും നടത്തിയില്ല. സീറ്റിന് വേണ്ടി ഞാൻ ഡൽഹിയിലോ, തിരുവനന്തപുരത്തോ പോയില്ല. എന്റെ പേര് രാജ്യസഭാ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെ എന്ന് എനിക്കറിയില്ല. എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ നിരുപദ്രവകരമായി ഈ സന്ദർഭത്തിൽ പറഞ്ഞു എന്ന് മാത്രം. ചില ആൾക്കാർ എന്നെ അധിക്ഷേപിക്കുന്നത് കാര്യങ്ങൾ അറിയാതെ തെറ്റിദ്ധരിച്ചാണ്. എന്നെ നേരിട്ട് അറിയുന്നവർക്ക് എന്റെ വ്യക്തിത്വം അറിയാം. അധികാരത്തിന്റെ ഗുണങ്ങളെക്കാൾ വ്യക്തിഹത്യകളും ആക്രമണങ്ങളും ദോഷങ്ങളും ആണ്  ഞാൻ ജീവിതത്തിൽ നേരിട്ടിട്ടുള്ളത്.

സ്ത്രീ എന്ന നിലയിൽ ഒരുപാട് അധിക്ഷേപങ്ങളും വ്യക്തിഹത്യകളും ഞാൻ കാലങ്ങളായി നേരിടുന്നുണ്ട്. മുമ്പ് ഇത് കേൾക്കുമ്പോൾ വേദനിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ  ഈ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും എന്റെ മനസ്സിനെ തളർത്തുന്നില്ല. അധിക്ഷേപങ്ങൾ കേട്ട് ഓടിയൊളിക്കുന്ന ആളല്ല ഇപ്പോൾ ഞാൻ. പറയാനുള്ളത് ഇനിയും പറയും. പാർട്ടി നേതാക്കൾക്ക് അർഹതയുണ്ട് എന്ന് തോന്നിയ ആൾക്ക്  തന്നെയാണ് സീറ്റ് കൊടുത്തിരിക്കുന്നത്.

എന്നെപ്പറ്റി ഉള്ള വിമർശനങ്ങളും  പ്രശംസകളും ഞാൻ ഒരുപോലെ സ്വീകരിക്കുന്നു. മോശം കമന്റ് എഴുതുന്നവർ എന്നെ നേരിട്ട് അറിയാത്ത, എന്നെപ്പറ്റി തെറ്റിദ്ധാരണ ഉള്ളവർ ആണ്. അവരോട് എനിക്കൊരു ശത്രുതയും ഇല്ല.

എല്ലാവരോടും സ്നേഹത്തോടെ പത്മജ വേണുഗോപാൽ... 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More