'ഫാന്‍സ് പൊട്ടന്മാര്‍ വിചാരിച്ചാല്‍ ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല'- വിനായകന്‍

ഫാന്‍സുകാര്‍ വിചാരിച്ചാല്‍ ഒരു സിനിമയെ വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ കഴിയില്ലെന്ന് നടന്‍ വിനായകന്‍. നവ്യാ നായര്‍ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ 'ഒരുത്തീ' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് വിനായകന്‍ ഫാന്‍സിനെക്കുറിച്ചും ഫാനിസം എന്ന സംസ്‌കാരത്തെക്കുറിച്ചും തുറന്നുസംസാരിച്ചത്. 

'ഫാന്‍സുകാര്‍ എന്ന പൊട്ടന്മാര്‍ വിചാരിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. അതിന്റെ ഏറ്റവും വലിയ ഉദാരഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഒരു മഹാനടന്റെ സിനിമ ഇറങ്ങി നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്. അന്വേഷിച്ചു ചെന്നപ്പോള്‍ സിനിമ തുടങ്ങിയത് 2.30-നാണ് ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോഴേക്കും ആളുകള്‍ എഴുന്നേറ്റോടി. അതാണ് അവര് പറഞ്ഞ ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്. പക്ഷേ അത് കാണാന്‍ ഒരു പൊട്ടനും പോയിട്ടില്ല. ഞാന്‍ വീണ്ടും പറയാം, ഈ ഫാന്‍സ് പൊട്ടന്മാര്‍ വിചാരിച്ചതുകൊണ്ട് ഒരു സിനിമയും വിജയിക്കാനോ പരാജയപ്പെടാനോ പോണില്ല'-വിനായകന്‍ പറഞ്ഞു. ഫാന്‍സ് ഷോകള്‍ നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഒരുത്തീ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ നവ്യയുടെയും വിനായകന്റെയും കഥാപാത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കുടുംബപശ്ചാത്തലത്തില്‍ രാധാമണി എന്ന സ്ത്രീയുടെ അതിജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. എസ് സുരേഷ് ബാബുവാണ് ഒരുത്തീയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ചാലി പാല, മാളവിക മേനോന്‍, ജയശങ്കര്‍ കരിമുട്ടം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More