സമരം ചെയ്യേണ്ടത് സ്ത്രീകളല്ല പുരുഷന്മാരാണ്- അബ്ദുള്‍ ഹക്കീം അസ്ഹരി

മലപ്പുറം: മുസ്ലീം സ്ത്രീകള്‍ സമരം ചെയ്യേണ്ടതില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ മകനും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. എ പി അബ്ദുള്‍ ഹക്കീം അസ്ഹരി. പര്‍ദ്ദ ധരിച്ച് മുഖം മൂടിയിട്ട് വരുന്ന മുസ്ലീം പെണ്‍കുട്ടികളോട് കൈ ഉയര്‍ത്തി സമരം ചെയ്യാന്‍ ഇസ്ലാം പറഞ്ഞിട്ടില്ലെന്നും സമരം ചെയ്യേണ്ടത് ആണുങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

'പെണ്‍കുട്ടികള്‍ കോളേജില്‍ ചെല്ലുമ്പോള്‍ ഔറത്ത് മറയ്ക്കാന്‍ അനുവദിക്കുകയില്ല, തുണി അഴിക്കണമെന്ന് കോളേജ് അധികൃതര്‍ പറയുകയാണെങ്കില്‍ അങ്ങോട്ടുപോകേണ്ടതില്ല. കാരണം അത് വ്യക്തിപരമായ ബാധ്യതയല്ല, സാമൂഹ്യപരമായ ബാധ്യതയാണ്. അവകാശത്തിനുവേണ്ടി പോരാടണം, ചോദിച്ചുവാങ്ങണം. സമരം ചെയ്യേണ്ട എന്നല്ല ഞാന്‍ പറഞ്ഞത്. ഇത്തരം സമരങ്ങളെ പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടുകയുള്‍പ്പെടെയുളള നിക്ഷിപ്ത താല്‍പ്പര്യങ്ങളുമായി സമീപിക്കുന്നവരെ തിരിച്ചറിയണം'-അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലീം പെണ്‍കുട്ടികളെ അനാവശ്യമായ സമരങ്ങളിലേക്ക് വിട്ടുകൊടുക്കരുതെന്നും അത് മുസ്ലീമിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. 'മുസ്ലീങ്ങള്‍ക്ക് ഈ നാട്ടില്‍ ദീനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടായാല്‍ അന്ന് സമരത്തിനിറങ്ങണം.സമരം ചെയ്യുന്നത് പുരുഷന്മാരായിരിക്കണം. പുരുഷന്മാരെക്കൊണ്ട് മതിയാവുന്നില്ലെങ്കില്‍ മാത്രമാണ് സ്ത്രീകള്‍ സമരത്തിനിറങ്ങേണ്ടത്. നമുക്ക് മുസ്ലീമായി ജീവിക്കണം. ഈ രാജ്യം നമ്മെ അതിന് അനുവദിക്കുന്നുണ്ട്. അത് നാം തന്നെ പറഞ്ഞ് ഇല്ലാതാക്കണ്ട'- അബ്ദുള്‍ ഹക്കീം അസ്ഹരി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More