പിണറായി കെ റെയില്‍ വാശി ഉപേക്ഷിക്കണം- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി കേരളത്തില്‍ നടപ്പിലാവില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. പദ്ധതി കേരളത്തിന് ഗുണംചെയ്യില്ലെന്നും കെ റെയിലിനെതിരായ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തെ അപമാനമായി കാണരുതെന്നും പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് പിണറായി വിജയന്റെ വാശിയാണെന്നും അദ്ദേഹം പറഞ്ഞു.

'കെ റെയില്‍ പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് അതിവേഗ റെയില്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്. വിഴിഞ്ഞം പദ്ധതിപോലും അസംസ്‌കൃതവസ്തുക്കളില്ലാത്തതുകൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ പ്രതിഷേധിച്ചവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് പദ്ധതി മാറ്റിവെയ്ക്കുന്നതിനെ ബലഹീനതയോ നാണക്കേടോ വിചാരിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്'-ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കെ റെയിലിനെതിരെ രംഗത്തെത്തി. കെ റെയിലിനെതിരായ പ്രതിഷേധം ജനങ്ങള്‍ക്കുവേണ്ടിയുളളതാണെന്നും സര്‍ക്കാര്‍ അക്കാര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെതിരായ പ്രതിഷേധം തീവ്രവാദപ്രവര്‍ത്തനമോ രാഷ്ട്രീയമോ അല്ല. പദ്ധതിയുടെ ഇരകളാവുന്നവര്‍ നടത്തുന്ന സമരമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമാണോ എന്നത് സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More