കൊച്ചി: തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സ്വീകരണ പരിപാടിയില്‍ വേദി പങ്കിട്ട് നടന് ദിലീപും സംവിധായകന് രഞ്ജിത്തും. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നല്കിയ സ്വീകരണ യോഗത്തിലാണ് രഞ്ജിത്തും ദിലീപും വേദി പങ്കിട്ടത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ താന്‍ പിന്തുണച്ചിട്ടില്ലെന്നും ജയിലില്‍ പോയി സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും രഞ്ജിത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വെച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപാണ് രഞ്ജിത്തിനെയും മധുപാലിനെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. എന്തിനും കെല്പ്പുളളയാളാണ് രഞ്ജിത്തെന്ന് ദിലീപ് പ്രസംഗത്തിനിടെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ദിലീപുമൊത്ത് വേദി പങ്കിട്ടതില്‍ വിശദീകരണവുമായി രഞ്ജിത്ത് രംഗത്തെത്തി. വേദിയില്‍ ഒരുമിച്ചിരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും താന്‍ ദിലീപിന്റെ വീട്ടിലേക്കല്ല പോയതെന്നും രഞ്ജിത്ത് പറഞ്ഞു. ദിലീപിന്റെ കൂടെ കാപ്പി കുടിക്കാന്‍ റസ്റ്റോറന്റിലേക്ക് പോയിട്ടില്ല. ഇനി അങ്ങനെയാണെങ്കില്‍തന്നെ തന്നെ അതിന്റെ പേരില്‍ കഴുവേറ്റണ്ട കാര്യമില്ല. ദിലീപും താനും ഫ്ളൈറ്റില്‍ യാത്ര ചെയ്യേണ്ടിവന്നാല്‍ ഇറങ്ങി ഓടണോ എന്നും രഞ്ജിത്ത് ചോദിച്ചു.
ദിലീപിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അക്കാദമി ചെയര്മാനാകുന്നതിനുമുന്പേ തിയറ്റര്‍ ഉടമകളുമായും അവരുടെ സംഘടനകളുമായും എനിക്ക് ബന്ധമുണ്ട്. അവരുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ വിളിച്ചാല്‍ എനിക്ക് അത് നിഷേധിക്കേണ്ട കാര്യമില്ല. ഫിയോക്കിന്റെ സെക്രട്ടറിയാണ് എന്നെ വിളിച്ചത്. കൊവിഡ് പ്രതിസന്ധി സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ സംസാരിച്ചത്'-രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.