ഡല്‍ഹി: താന്‍ സംസാരിക്കാറുള്ളത് ഉച്ചത്തിലാണെന്നും അത് ജന്മനാ ഉള്ളതാണ് എന്നും നിര്‍മ്മാണത്തിലെ പിഴവാണ് അതിനു കാരണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ലോക്സഭയില്‍ ക്രിമിനല്‍ നടപടി ചട്ടവുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചതിന് ശേഷം വന്ന പ്രതികരണങ്ങള്‍ക്ക് മറുപടി പറയവേ അമിത് ഷാ നടത്തിയ പ്രസ്താവന സഭയില്‍ ചിരി പടര്‍ത്തി. ക്രിമിനല്‍ നടപടി ചട്ടം സംബന്ധിച്ച ബില്ലില്‍ പൌരന്മാരുടെ തിരിച്ചറിയലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച തൃണമുല്‍ കോണ്‍ഗ്രസ് എംപിക്ക് മറുപടിയായാണ് അമിത്ഷാ ചെറുപ്പം മുതലുള്ള തന്റെ ഉച്ചത്തിലുള്ള ശബ്ദത്തെകുറിച്ച് ആത്മപരിശോധന നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോക്സഭയില്‍ ക്രിമിനല്‍ നടപടി ചട്ടവുമായി ബന്ധപ്പെട്ട ബില്‍ അമിത് ഷാ അവതരിപ്പിച്ചത് വഴക്ക് പറയുന്നതുപോലെയാണ് എന്നും ഈ രീതി ശരിയല്ലായെന്നുമായിരുന്നു പ്രതിപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ ഒരിക്കലും ആരെയും ശകാരിക്കാറില്ലായെന്നും താന്‍ അത്തരത്തില്‍ ദേഷ്യം വരുന്ന ആളല്ലാ എന്നും അമിത് ഷാ പറഞ്ഞു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ മാത്രമാണ് ദേഷ്യം വരാറുള്ളത്. ദേഷ്യം വരുന്നത്പോലെ ഉച്ചത്തിലുള്ള സംസാരം തന്റെ നിര്‍മ്മാണത്തിലെ പിഴവാണ് എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.