ഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ അപാകാതകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വകുപ്പ് 15 ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി, നിയമത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് വില്‍ പത്രം എഴുതാതെ മരണപ്പെടുന്ന സ്ത്രീയുടെ സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ കുടുംബത്തിലുള്ള അനന്തരാവകാശികള്‍ക്കും വിഹിതം നല്‍കണമെന്നാണ് ചട്ടം. ഈ വ്യവസ്ഥ തീര്‍ത്തും വിവേചനപരമാണ് എന്ന് വാദിക്കുന്ന ഹര്‍ജിയാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. കോടതിയയച്ച നോട്ടീസിന് മൂന്നാഴ്ച്ചക്കകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം.