കോഴിക്കോട്: പ്രമുഖ യുക്തിവാദി നേതാവും ശാസ്ത്രപ്രചാരകനും പ്രഭാഷകനുമായ യു കലാനാഥന് ഖുറാന് സുന്നത്ത് സൊസൈറ്റിയുടെ അവാര്‍ഡ്. ഖുറാന് സുന്നത്ത് സൊസൈറ്റി മൌലവി ചേകനൂര്‍, ഡോ. ഖമര്‍ സമാന് എന്നിവരുടെ പേരിലേര്‍പ്പെടുത്തിയ മത്തഖി അവാര്‍ഡിനാണ് കലാനാഥന് മാസ്റ്റര്‍ അര്‍ഹനായത്. 10, 001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവര്‍ഡ്. നാളെ (വെള്ളി) വൈകീട്ട് 4 മണിക്ക് കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പുരസ്കാര സമര്‍പ്പണച്ചടങ്ങ് എന്ന് ഖുറാന് സുന്നത്ത് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഫാറൂഖ് കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദവും ആധ്യാപന പരിശീലനവും പൂര്‍ത്തിയാക്കിയ യു കലാനാഥന് ചാലിയം ഇമ്പിച്ചി ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു. രാജ്യത്തെ യുക്തിവാദ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഫിറ (ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്) യുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ആത്മാവ് സത്യമോ മിഥ്യയോ', ഏക സിവില്‍കോഡ് തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് യു കലാനാഥന്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവിലാണ് വള്ളിക്കുന്നിന് മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. സമഗ്ര സംഭാവനക്കുള്ള കേരളാ സാഹിത്യ അക്കാദമിയുടെ പുരസ്കാരവും കലാനാഥന് മാസ്റ്റര്‍ക്ക് ലഭിച്ചിട്ടുണ്ട്