രാമ നവമിക്ക് മാംസം വിലക്കി ബിജെപി; കേന്ദ്രമന്ത്രിയുടെ വീട്ടില്‍ മാംസാഹാര വിരുന്ന്‌

രാമ നവമി കാലത്ത് മാംസാഹാരം കഴിക്കരുതെന്നും വില്‍ക്കരുതെന്നും ബിജെപിയും ഹിന്ദുത്വ സംഘടനകളുമെല്ലാം ആഹ്വാനം ചെയ്തപ്പോള്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡിയുടെ വീട്ടില്‍ മാംസാഹാര വിരുന്ന്. ഏപ്രില്‍ ആറിന് കിഷന്‍ റെഡ്ഡി വീട്ടില്‍ നടത്തിയ സല്‍ക്കാരത്തില്‍ കോഴിയിറച്ചിയും ആട്ടിറച്ചിയും കൊഞ്ചുമുള്‍പ്പെടെ വിളമ്പിയെന്നാണ് സൈബര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. കിഷന്‍ റെഡ്ഡിയുടെ വീട്ടിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. ആദിത്യാ ഗോസ്വാമി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ദക്ഷിണ ഡല്‍ഹി കോര്‍പ്പറേഷന്‍ മേയറും ബിജെപി നേതാവുമായ മുകേഷ് സൂര്യന്‍ ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ പതിനൊന്നുവരെ ഇറച്ചിക്കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റ് ഡല്‍ഹി കോര്‍പ്പറേഷന്‍ മേയര്‍ ശ്യാം സുന്ദര്‍ അഗര്‍വാള്‍ മുകേഷ് സൂര്യന്റെ ആഹ്വാനത്തെ പിന്തുണച്ച് ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവരാത്രി ആഘോഷങ്ങളുടെ സമയത്ത് രാജ്യത്തുടനീളം മാംസാഹാരങ്ങള്‍ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ്മ പറഞ്ഞിരുന്നു. മാംസാഹാരമുണ്ടാക്കിയെന്നാരോപിച്ച് എ ബി വി പി ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ മാംസാഹാര വിരുന്ന്.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 11 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More