പാലക്കാട് ഇരട്ടകൊലപാതകം: നാളെ സര്‍വ്വകക്ഷി യോഗം

പാലക്കാട്: എലപ്പുള്ളിയിലും മേലാമുറിയിലും വെറും 24 മണിക്കൂറിനിടെയുണ്ടായ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നാളെ പാലക്കാട്ട് സര്‍വകക്ഷിയോഗം നടക്കും. പാലക്കാട് ജില്ലാ കലക്ട്രേറ്റില്‍ വൈകീട്ട് മൂന്നര മണിയോടെയാണ് യോഗം. യോഗത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി അഭ്യര്‍ഥിച്ചു. ജില്ലയിലെ മന്ത്രി കെ കൃഷ്ണന്‍ കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിക്കും.  പാലക്കാട്ടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഇന്നലെ (ശനി) രാത്രി ഉയര്‍ന്ന പൊലിസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പൊലിസ് വിന്യാസമാണ് ജില്ലയില്‍ നടത്തിയിട്ടുള്ളത്. അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട്ടെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. 

ഇതിനിടെ അക്രമി സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. രണ്ടു കേസുകളിലേയും മുഴുവന്‍ പ്രതികളേയും ഉടന്‍ തന്നെ പിടികൂടും. ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വര്‍ഗീയ ലഹളയുണ്ടാക്കാനാണ് ശ്രമം. രണ്ട് ചേരിയാക്കി രാജ്യത്തെ വിഭജിക്കുക എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീക്കുന്നത്. എല്ലാവരും  ജാഗ്രത പാലിക്കണം- മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

അതേസമയം അക്രമിസംഘം കൊലപ്പെടുത്തിയ  ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പൊലിസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. സംഘത്തിലെ ആറ് പേരെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ സംബന്ധിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. ആര്‍ എസ് എസ് - എസ് ഡി പി ഐ പ്രവര്‍ത്തകരായ അമ്പതോളം പേരെ കരുതല്‍ തടങ്കലില്‍ വെച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 15 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More