രണ്ട് വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടുന്നതില്‍ സര്‍ക്കാരിനെന്ത് കാര്യം?- കാനം രാജേന്ദ്രന്‍

ആലപ്പുഴ: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ട് വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടുന്നിടത്ത് സര്‍ക്കാരിന് എന്തുകാര്യം എന്നാണ് കാനം രാജേന്ദ്രന്‍ ചോദിച്ചത്. വര്‍ഗീയ സംഘടനകളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഇത്തരം ശക്തികള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാര്‍ കുറ്റക്കാരാവുന്നത്? എന്തുസംഭവിച്ചാലും സര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന നിലപാട് ശരിയല്ല. വര്‍ഗീയ സംഘങ്ങള്‍ സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചിട്ടല്ല കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത്. അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ഉണ്ടായാല്‍ ആ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അത് സര്‍ക്കാര്‍ ചെയ്യും.'- കാനം രാജേന്ദ്രന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പാലക്കാട്ടെ കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് വിളിക്കരുതെന്നും  അത് വര്‍ഗീയ കൊലപാതകങ്ങളാണെന്നും കാനം പറഞ്ഞു. ആര്‍ എസ് എസിനെതിരെയും എസ് ഡി പി ഐക്കെതിരെയും മാധ്യമങ്ങള്‍ ഒന്നും പറയുന്നില്ല. പൊലീസിനെയും സര്‍ക്കാരിനെയും മാത്രമാണ് വിമര്‍ശിക്കുന്നത്. വര്‍ഗീയ സംഘടനകള്‍ക്ക് മതനിരപേക്ഷ കേരളത്തില്‍ സ്ഥാനമില്ല. അവരെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ടത് എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More