പാലക്കാട്: പാലക്കാട് ഇരട്ട കൊലപാതകത്തില്‍ എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്ത്തകന് സുബൈറിന്റെ ഘാതകരില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറുമുഖന്‍, ശരവണന്, രമേശ് എന്നിവരാണ് പിടിയിലായത്. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര് എസ് എസ് പ്രവര്ത്തകന് സഞ്ജിത്ത്ന്റെ കാറിലെത്തിയ സംഘമാണ് സുബൈറിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ഇപ്പോള്‍ പിടിയിലായ രമേശ് വാടകയ്ക്കെടുത്ത കാറിലാണ് പ്രതികള്‍ കൃത്യം നടത്തി രക്ഷപ്പെട്ടത്. രമേശ് ഈ കാര്‍ അലിയാര് എന്നയാളില്‍ നിന്ന് വാടകയ്ക്കെടുത്തതാണ്. ഇത് സംബന്ധിച്ച് അലിയാരുടെ പ്രതികണം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 മണിയോടെ പള്ളിയില്‍ ജുമാ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം വരുന്നതിനിടെയാണ് ആക്രമികള്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിടിയിലായ പ്രതി രമേശും സംഘവും കൊല നടത്തിയശേഷം വാടകക്ക് എടുത്ത കാറില്‍ രക്ഷപ്പെട്ടു. ഈ കാര്‍ കഞ്ചിക്കോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.